ശബരിമലയിലെ അക്രമ സംഭവങ്ങളില്‍ വ്യാപക അറസ്റ്റ്

കൊച്ചി: ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് അനുമതി നല്‍കി കൊണ്ടുള്ള സുപ്രിംകോടതി വിധിയുടെ മറവില്‍ സന്നിധാനത്ത് ആക്രമണം നടത്തിയ സംഭവങ്ങളില്‍ വ്യാപക അറസ്റ്റ്. പമ്പയിലും നിലയ്ക്കലും അടക്കം അക്രമം നടത്തിയവരെയാണ് അറസ്റ്റ് ചെയ്യുന്നത്.


എറണാകുളത്ത് 75 പേര്‍, തൃപ്പൂണിത്തുറയില്‍ 51 പേര്‍ എന്നിങ്ങനെയാണ് അറസ്റ്റ് നടന്നത്. നിരോധനാജ്ഞ ലംഘിക്കല്‍, വഴിതടയല്‍,സംഘംചേര്‍ന്നുള്ള ആക്രമണം, പൊതുമുതല്‍ നശിപ്പിക്കല്‍, കെഎസ്ആര്‍ടിസി ബസുകള്‍ നശിപ്പിക്കല്‍, പോലിസ് വാഹനങ്ങള്‍ നശിപ്പിക്കല്‍, വനിതാ മാധ്യമപ്രവര്‍ത്തകരെയും മറ്റുള്ളവരെയും ആക്രമിക്കല്‍ തുടങ്ങി കുറ്റങ്ങളിലാണ് നടപടി.അതേസമയം,അക്രമികളായ 210 പ്രതികളുടെ ഫോട്ടോ അടക്കം പോലിസ് തയാറാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴി തെറ്റായ പ്രചാരണം നടത്തിയവര്‍ക്കെതിരെയും നടപടിവരും. ശബരിമലയിലെ ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിന് ഒരാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കും. പമ്പയില്‍ കൂടുതല്‍ വനിത പൊലിസുകാരെ വിന്യസിക്കില്ല. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളിഷല്‍ വിവിധ ജില്ലകളിലായി 146 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ കേസുകളുടെ തുടരന്വേഷണത്തിനായി ജില്ലാകളില്‍ എസ്പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിക്കും. പ്രതികളാക്കപ്പെട്ടവരെയും തിരിച്ചറിഞ്ഞവരെയും അറസ്റ്റ് ചെയ്യാനാണ് നീക്കം. സുരക്ഷാ ക്രമീകരണങ്ങളെ കുറിച്ച് ഒരാഴ്ചക്കുള്ളില്‍ ദേവസ്വം ബോര്‍ഡിന് പോലിസിന് റിപോര്‍ട്ട് നല്‍കും. 29ന് വീണ്ടും ഉന്നതതലയോഗം ചേരും

RELATED STORIES

Share it
Top