യുവാക്കളെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം: എട്ടുപേര്‍ അറസ്റ്റില്‍ചാവക്കാട്: മണത്തല പരപ്പില്‍ത്താഴത്ത് ബൈക്കില്‍ പോകുകയായിരുന്ന രണ്ടു യുവാക്കളെ തടഞ്ഞു നിര്‍ത്തി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ എട്ടു പേര്‍ അറസ്റ്റില്‍. ചാവക്കാട് ആശുപത്രി റോഡില്‍ തെക്കണ്ടി പറമ്പില്‍ മിന്‍ഹാജ്(23), എടക്കഴിയൂര്‍ കാരക്കാട്ട് ബിന്‍ഷാദ് (31), വലിയകത്ത് നിസാം (27), തെക്കഞ്ചേരി ഉണ്ണിപ്പിരി ഷിറാസ് (30), തിരുവത്ര കൊല്ലാമ്പി ജംഷീര്‍ (30), കറുപ്പം വീട്ടില്‍ ജംഷാദ് (30), ചാവക്കാട് പാലത്തും കുളങ്ങര അന്‍സാര്‍ (30), തെക്കഞ്ചേരി അറക്കല്‍ വീട്ടില്‍ മുഹമ്മദ് മുസ്തഫ (32 ) എന്നിവരേയാണ് ചാവക്കാട് സിഐ ജി ഗോപകുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ കെ ജി ജയപ്രദീപ്, ജൂനിയര്‍ എസ് ഐ സുഭാഷ് ബാബു, എഎസ്‌ഐ അനില്‍ മാത്യു എന്നിവരടങ്ങിയ പോലിസ് സംഘം അറസ്റ്റ് ചെയ്തത്. മണത്തല പരപ്പില്‍ത്താഴത്തുള്ള സുഹൃത്തിനെ കാണാന്‍ പോകവെ ചാവക്കാട് ആശുപത്രിറോഡിനടുത്ത് കക്കടവത്ത് പുതിയപുരക്കല്‍ നിസാറിന്റെ മകന്‍ ഷിയാസ് (21), കോട്ടപ്പടി പുതുവീട്ടില്‍ ബഷീറിന്റെ മകന്‍ ഫഹദ് (21) എന്നിവരെ മാരാകായുധങ്ങളുമായി ആക്രമിച്ച സംഭവത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കാറിലും ബൈക്കുകളിലുമായെത്തിയ സംഘം ഇരുവരേയും ആക്രമിക്കുകയായിരുന്നു. രണ്ടു ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.

RELATED STORIES

Share it
Top