Flash News

കേന്ദ്രാവിഷ്‌കൃത സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം

കേന്ദ്രാവിഷ്‌കൃത സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം
X
സര്‍ക്കാര്‍/എയ്ഡഡ്/മറ്റ് അംഗീകാരമുള്ള വിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി 2018 19 അധ്യയന വര്‍ഷത്തെ ന്യൂനപക്ഷ പ്രീമെട്രിക് ഉള്‍പ്പെടെയുള്ള കേന്ദ്രാവിഷ്‌കൃത സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്ന കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവരുടെ മക്കള്‍ക്ക് ന്യൂനപക്ഷ പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. മിനിമം സ്‌കോളര്‍ഷിപ്പ് തുക 1000 രൂപയാണ്. സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന കുട്ടികള്‍ക്ക് മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് ലഭിച്ചിരിക്കണം. ഒന്നാം ക്ലാസിലെ കുട്ടികള്‍ക്ക് മാര്‍ക്ക് ബാധകമല്ല. നാഷണല്‍ സ്‌കേളാര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി മാത്രമേ അപേക്ഷകള്‍ സമര്‍പ്പിക്കാനാവൂ. അപേക്ഷകരായ കുട്ടികള്‍ക്ക് ആധാര്‍ കൂട്ടിച്ചേര്‍ത്ത ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തിയതി 30 ആണ്.


പൊതുവിദ്യാലയങ്ങളില്‍ 9, 10 ക്ലാസുകളില്‍ പഠിക്കുന്ന അംഗവൈകല്യമുള്ള കുട്ടികള്‍ക്കായുളള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിനും ഇപ്പോള്‍ അപേക്ഷിക്കാം. 40ശതമാനത്തിലധികം ശാരീരിക വൈകല്യമുള്ള കുട്ടികള്‍ക്ക് വൈകല്യത്തിന്റെ പ്രത്യേകത പരിഗണിച്ച് ഉയര്‍ന്ന സ്‌കോളര്‍ഷിപ്പിന് അര്‍ഹത ഉണ്ടായിരിക്കും. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി 30 ആണ്.
2017 നവംബറില്‍ എസ്.സി.ഇ.ആര്‍.ടി നടത്തിയ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് യോഗ്യതാ പരീക്ഷ വിജയിച്ച കുട്ടികള്‍ക്ക് നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കണം. 2018-19 വര്‍ഷത്തേക്ക് 3473 കുട്ടികളെ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിനായി പുതുതായി തെരെഞ്ഞെടുത്തിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റില്‍ അര്‍ഹരായ കുട്ടികളുടെ പട്ടിക ജില്ലാടിസ്ഥാനത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
201718 വര്‍ഷം മുതല്‍ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയ കുട്ടികള്‍ക്ക് പ്രതിവര്‍ഷം 12000 രൂപ നിരക്കില്‍ ആകെ 48000 രൂപ ഒന്‍പത്, 10, 11, 12 ക്ലാസുകളില്‍ ലഭിക്കും. നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്ന കുട്ടികള്‍ ന്യൂനപക്ഷ പ്രീ മെട്രിക് ഉള്‍പ്പെടെയുള്ള മറ്റ് കേന്ദ്രാവിഷ്‌കൃത സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കരുത്. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയതി ഒക്‌ടോബര്‍ 31. ഫോണ്‍: 9496304015, 0471 2580583.
Next Story

RELATED STORIES

Share it