Flash News

അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി സ്ഥാനം രാജിവച്ചു

അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി സ്ഥാനം രാജിവച്ചു
X


ന്യൂഡല്‍ഹി: ചലച്ചിത്ര നടന്‍ അനുപം ഖേര്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി സ്ഥാനം രാജിവച്ചു. ടെലിവിഷന്‍ ഷോയുമായി ബന്ധപ്പെട്ട് ചിത്രീകരണ ആവശ്യത്തിനായി വിദേശത്ത് പോവാനുള്ളതിനാലാണ് രാജിയെന്നാണ് അനുപം ഖേറിന്റെ വിശദീകരണം. നിയമിതനായി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് രാജി പ്രഖ്യാപനം. ചെയര്‍മാനായിരുന്ന ഗജേന്ദ്ര ചൗഹാനെതിരേ സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ ശക്തമായ പ്രതിഷേധവുമായെത്തിയതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നീക്കം ചെയ്ത ശേഷമാണ്, ബിജെപിയുമായി ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന അനുപം ഖേറിനെ തദ്്സ്ഥാനത്തേക്കു നിയമിച്ചത്. 2017 ഒക്ടോബറിലാണു നിയമനം. ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ചിത്രീകരണം നടക്കുന്ന ന്യൂ ആംസ്റ്റര്‍ഡാം എന്ന ടെലിവിഷന്‍ ഷോയില്‍ അഭിനയിക്കാനാണ് വിദേശത്ത് പോവേണ്ടതെന്നാണ് റിപോര്‍ട്ട്. ട്വിറ്ററില്‍ രാജി പ്രഖ്യാപനം പോസ്റ്റ് ചെയ്ത അദ്ദേഹം
വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നുണ്ട്. നേരത്തേ വകുപ്പ് മന്ത്രിയായിരുന്ന സ്മൃതി ഇറാനിയുമായി ആശയവിനിമയം നടത്തിയ ശേഷമാണ് രാജിയെന്നും അനുപം ഖേര്‍ വ്യക്തമാക്കി. ഇപ്പോള്‍ വകുപ്പ് കൈകാര്യം ചെയ്യുന്ന രാജ്യവര്‍ധന്‍ റാത്തോര്‍ രാജി അംഗീകരിച്ചു. രാജിവയ്ക്കുന്നതിന് മുമ്പ് വിദ്യാര്‍ഥി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം ജനറല്‍ സൊസൈറ്റി യോഗം വിളിച്ചിരുന്നു. ഒരു വര്‍ഷം മൂന്നുതവണ ഇത്തരത്തില്‍ യോഗം ചേരണമെന്നാണു മുമ്പ് സര്‍ക്കാര്‍ നല്‍കിയിരുന്ന നിര്‍ദേശം.
Next Story

RELATED STORIES

Share it