ലോക ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ വീണ്ടും ഇന്ത്യന്‍ സ്വര്‍ണവേട്ട


ഷാങ്‌വോണ്‍ (ദക്ഷിണ കൊറിയ): ലോക ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ അന്‍കൂര്‍ മിത്തലിലൂടെ ഇന്ത്യക്ക് ഒരു സ്വര്‍ണം കൂടി. പുരുഷന്‍മാരുടെ ഡബിള്‍ ട്രാപ് ഇനത്തില്‍ കരിയറിലെ തന്നെ മികച്ച പോയിന്റ് സ്വന്തമാക്കിയാണ് താരം സ്വര്‍ണമണിഞ്ഞത്. മല്‍സരത്തിനൊടുവില്‍ ചൈനയുടെ യിയാങ് യാങ്, സ്ലൊവാകിയയുടെ ഹൂബര്‍ട്ട് ആന്‍ഡ്രെ എന്നീ താരങ്ങളുമായുള്ള ഷൂട്ട് ഓഫ് പോരാട്ടത്തില്‍ കൂടുതല്‍ പോയിന്റ് സ്വന്തമാക്കിയാണ് താരം ഒന്നാമതെത്തിയത്. ഈ ഇനത്തില്‍ ചൈനീസ് താരം വെള്ളിയും സ്ലൊവാകിയന്‍ താരം വെങ്കലവും സ്വന്തമാക്കി. ഡബിള്‍ ട്രാപ്പ് ടീം ഇനത്തില്‍ ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ 15കാരന്‍ ഷാര്‍ദുല്‍ വിഹാന്‍, മുഹമ്മദ് ആസാബ് എന്നിവരോടൊപ്പം അന്‍കൂര്‍ വെങ്കലവും സ്വന്തമാക്കി. ചാംപ്യന്‍ഷിപ്പിന്റെ ഏഴാം ദിനം അവസാനിക്കുമ്പോള്‍ ഏഴ് വീതം സ്വര്‍ണവും വെള്ളിയും ആറ് വെങ്കലവുമടക്കം 20 മെഡലുകളുമായി രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ആതിഥേയരായ കൊറിയയാണ് ഒന്നാമത്.

RELATED STORIES

Share it
Top