ടെന്നീസ് താരം കെര്‍ബര്‍ കോച്ച് ഫിസെറ്റുമായി പിരിഞ്ഞു


ബര്‍ലിന്‍: ടെന്നീസ് താരം ആഞ്ചലിക് കെര്‍ബര്‍ പരിശീലകന്‍ വിം ഫിസെറ്റുമായി പിരിഞ്ഞു. താരം തന്നെയാണ് കോച്ചുമായി പിരിഞ്ഞ കാര്യം പുറത്തറിയിച്ചത്. നിലവില്‍ ലോക റാങ്കിങില്‍ മൂന്നാം സ്ഥാനത്തുള്ള കെര്‍ബര്‍ മൂന്നുതവണ ഗ്രാന്‍ഡ് സ്ലാം വിജയികൂടിയാണ്. 2017 മുതലാണ് കെര്‍ബറിന്റെ പരിശീലകസ്ഥാനത്ത് ഫിസെറ്റ് എത്തുന്നത്. അതിനുമുമ്പ് റഷ്യയുടെ വിക്ടോറിയ അസരങ്കെയുടെ പരിശീലകനായിരുന്നു അദ്ദേഹം. വിം ഫിസെറ്റിന്റെ പരിശീലനം തേടിയ ശേഷം നടന്ന 2018ലെ വിംബിള്‍ഡണില്‍ കിരീടം ചൂടി കെര്‍ബര്‍ വരവറിയിച്ചു. കോച്ചുമായി സ്വരചേര്‍ച്ചയില്ലാത്തതാണ് വേര്‍പിരിയുന്നതിന്റെ കാരണമായി കെര്‍ബര്‍ പറയുന്നത്.

RELATED STORIES

Share it
Top