ആന്ധ്രയും ഇന്ധനവില കുറയ്ക്കുന്നു

ഹൈദരാബാദ്: പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ വച്ച് കുറക്കുമെന്ന് ആന്ധ്രാപ്രദേശ് സംസ്ഥാന സര്‍ക്കാര്‍.
നാളെമുതല്‍ സംസ്ഥാനത്ത് പുതുക്കിയ നിരക്ക് നിലവില്‍ വരും. കഴിഞ്ഞ ദിവസം രാജസ്ഥാന്‍ സര്‍ക്കാരും സംസ്ഥാനത്ത് ഇന്ധന വില കുറച്ചിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും മൂല്യവര്‍ധിത നികുതികളില്‍ നാലു ശതമാനം വീതമാണ് രാജസ്ഥാനില്‍
കുറവ് വരുത്തിയത്. രാജസ്ഥാനില്‍ പുതുക്കിയ നിരക്ക് നിലവില്‍ വന്നു. രണ്ടര രൂപ വച്ചാണ ്‌സംസ്ഥാനത്ത് ഇന്ധന വില കുറയുക. ഞായറാഴ്ച ഹനുമാന്‍ഗര്‍ ജില്ലയിലെ റവസ്താറില്‍ ഒരു പൊതുയോഗത്തിലാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ പെട്രോള്‍- ഡീസല്‍ നികുതി ഇളവ് പ്രഖ്യാപിച്ചത്.

RELATED STORIES

Share it
Top