ഇറാന്‍ മിസൈല്‍ ആക്രമണം: ഇറാഖിലെ തുറമുഖങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു

Update: 2026-03-12 10:06 GMT

ഇറാഖിലെ എല്ലാ എണ്ണ ടെര്‍മിനലുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുന്നതായി അധികൃതര്‍ അറിയിച്ചു. ബസ്‌റ തുറമുഖത്ത് വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും വലിയ നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.

പശ്ചിമേഷ്യന്‍ പ്രതിസന്ധി 13 ാം ദിവസത്തിലേക്ക് കടന്നതോടെ, ഇറാഖി തുറമുഖങ്ങളിലെ എണ്ണ ടെര്‍മിനലുകള്‍ തീരദേശത്തുള്ള ടാങ്കറുകള്‍ക്കും നേരെയുണ്ടായ ആക്രമണത്തെത്തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചതായി ഇറാഖി മാധ്യമങ്ങള്‍ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

'എണ്ണ തുറമുഖങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു, വാണിജ്യ തുറമുഖങ്ങള്‍ പ്രവര്‍ത്തനം തുടരുന്നു' എന്ന് ഇറാഖി വാര്‍ത്താ ഏജന്‍സി (INA) പറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജനറല്‍ കമ്പനി ഫോര്‍ പോര്‍ട്ട്‌സ് ഓഫ് ഇറാഖ് (GCPI) യുടെ ഡയറക്ടര്‍ ജനറല്‍ ഫര്‍ഹാന്‍ അല്‍-ഫാര്‍തൗസി ആണ് ഇക്കാര്യം അറിയിച്ചത്.

വടക്കന്‍, തെക്കും ഖസര്‍ തുറമുഖങ്ങളില്‍ ചരക്ക് കയറ്റിറക്ക് നടക്കുന്നുണ്ടെന്ന് ഐഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, മേഖലയില്‍ കപ്പലുകള്‍ കാത്തിരിപ്പ് തുടരുകയാണ്.

പേര്‍ഷ്യന്‍ ഗള്‍ഫിലെ ബസ്ര തുറമുഖത്ത് കപ്പലില്‍ നിന്ന് കപ്പലിലേക്ക് എണ്ണ കൈമാറ്റം ചെയ്യുന്ന കപ്പലിനെയാണ് ആക്രമണം ലക്ഷ്യമിട്ടതെന്ന് അല്‍-ഫാര്‍തൗസി പറയുന്നു. കപ്പലിനെ ലക്ഷ്യമിട്ടത് പറക്കുന്നതോ കടലിലൂടെയുള്ളതോ ആയ ഡ്രോണ്‍ അല്ലെങ്കില്‍ മിസൈല്‍ ആണോ എന്ന് വ്യക്തമല്ലെന്ന് അദ്ദേഹം പറയുന്നു.

ഇറാഖി സ്റ്റേറ്റ് ഓര്‍ഗനൈസേഷന്‍ ഫോര്‍ മാര്‍ക്കറ്റിംഗ് ഓഫ് ഓയില്‍ (SOMO) ഇറാഖി ഓയില്‍ ടാങ്കേഴ്സ് കമ്പനിക്ക് വിതരണം ചെയ്ത പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ നിറച്ച ഒരു ടാങ്കര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ട്. രാജ്യത്തിന്റെ അസംസ്‌കൃത എണ്ണയും ഇന്ധന എണ്ണയും വിപണനം ചെയ്യുന്നതിനും കയറ്റുമതി ചെയ്യുന്നതിനും ഉത്തരവാദിയായ ഇറാഖിന്റെ ദേശീയ കമ്പനിയാണ് SOMO. ബാഗ്ദാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത് അന്താരാഷ്ട്ര വ്യാപാരം കൈകാര്യം ചെയ്യുന്നു.

ഇറാഖി വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം, എസ്ഡിഎസ് മേഖലയിലെ നാവിക യൂണിറ്റുകളുമായി ഏകോപിപ്പിച്ച് കമ്പനിയുടെ രക്ഷാ സംഘങ്ങള്‍ 38 പേരെ കരക്കെത്തിച്ചു. അതില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. രണ്ട് കപ്പലുകളിലെയും തീ അണയ്ക്കാന്‍ ബസ്ര ഓയില്‍ തുറമുഖത്ത് നിന്നുള്ള പ്രത്യേക അഗ്‌നിശമന സംവിധാനം വിന്യസിച്ചിട്ടുണ്ട്. അതേസമയം കാണാതായ ജീവനക്കാര്‍ക്കായി സുരക്ഷാ സംഘങ്ങള്‍ തിരച്ചില്‍ തുടരുകയാണെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

Tags: