അത്യാവശ്യമല്ലാത്ത നയതന്ത്രജ്ഞരോട് ഇസ്രായേലും യുഎഇയും വിടാന്‍ ആസ്ട്രേലിയ

Update: 2026-03-12 10:46 GMT

അത്യാവശ്യമല്ലാത്ത നയതന്ത്രജ്ഞരോട് ഇസ്രായേലും യുഎഇയും വിടാന്‍ ആസ്ട്രേലിയ അറിയിച്ചു. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ 'അനിവാര്യമല്ലാത്ത' നയതന്ത്രജ്ഞരോട് ഇസ്രായേലും യുഎഇയും വിടാന്‍ ആസ്ട്രേലിയ പറഞ്ഞിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി പെന്നി വോങ് പറഞ്ഞു.

ആവശ്യമുള്ള ആസ്ട്രേലിയന്‍ പൗരന്മാരെ പിന്തുണയ്ക്കുന്നതിനായി അവശ്യ ഉദ്യോഗസ്ഥര്‍ ഇസ്രായേലിലും യുഎഇയിലും തുടരുമെന്ന് വോങ് എക്സില്‍ പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം ശക്തമാക്കിയതോടെ അരലക്ഷത്തിലധികം യുഎസ് പൗരന്‍മാരാണ് യുഎഇ വിട്ടത്. 30000 യുഎസ് പൗരന്‍മാരെ യുഎഇയില്‍ നിന്ന് നാട്ടിലെത്തിച്ചതായി യുഎസ് നേരത്തെ അറിയിച്ചിരുന്നു.



Tags: