ഇടുക്കിയില്‍ ആശ്വാസദിനം; ഇന്ന് ഏഴുപേര്‍ക്ക് കൊവിഡ്, 26 പേര്‍ക്ക് രോഗമുക്തി

Update: 2020-07-28 14:53 GMT

ഇടുക്കി: പ്രതിദിനം 20ന് മുകളില്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തുകൊണ്ടിരുന്ന ഇടുക്കിയില്‍ ഇന്ന് ആശ്വാസദിനം. ജില്ലയില്‍ ഇന്ന് ഏഴുപേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ 26 പേര്‍ രോഗമുക്തരായെന്ന റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഏഴുപേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതില്‍ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല.

രോഗബാധിതരുടെ വിശദാംശങ്ങള്‍

1. പീരുമേട് സ്വദേശി (33).

2. പീരുമേട് സ്വദേശി (36). സ്പ്രിങ് വാലി എഎസ്ഒ ഓഫിസിലെ ക്ലര്‍ക്ക് ആണ്. നിലവില്‍ കുമളി ചെക്‌പോസ്റ്റിലാണ് ഡ്യൂട്ടി. ആന്റിജന്‍ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

3. ഉപ്പുതറ സ്വദേശി (52). വാഗമണ്‍ എഎസ്‌ഐ ആണ്. നിലവില്‍ കുമളി ചെക്‌പോസ്റ്റിലാണ് ഡ്യൂട്ടി. ആന്റിജന്‍ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

4. കരുണാപുരം സ്വദേശി (25). കുമളി ചെക്‌പോസ്റ്റിലെ ഡാറ്റ എന്‍ട്രി ഓപറേറ്ററാണ്. ആന്റിജന്‍ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.

5. മമ്മട്ടിക്കാനം സ്വദേശി (61). എറണാകുളത്തെ സ്വകാര്യാശുപത്രിയിലെ നഴ്‌സ് ആണ്

6. പെരുവന്താനം സ്വദേശിനി (31)

7. കട്ടപ്പന സ്വദേശി (22). ഉറവിടം വ്യക്തമല്ല.

കൊവിഡ് രോഗമുക്തരായവര്‍

1. ബൈസണ്‍വാലി സ്വദേശി(24)

2. ഒമാനില്‍ നിന്നു വന്ന തൊടുപുഴ സ്വദേശി (32)

3. മണിയാറന്‍കുടി സ്വദേശിനി(42)

4 മുള്ളരിങ്ങാട് സ്വദേശിനി (27)

5 മുള്ളരിങ്ങാട് സ്വദേശിനിയായ ആറുവയസുകാരി

6 മുള്ളരിങ്ങാട് സ്വദേശിനിയായ 11 വയസുകാരി

7 രാജാക്കാട് സ്വദേശിനി (24)

8 രാജാക്കാട് സ്വദേശിനി(50)

9 രാജകുമാരി സ്വദേശിനി (58)

10 രാജകുമാരി സ്വദേശിനി (41)

11 വെളളിയാമറ്റം സ്വദേശിനി (27)

12 മുള്ളരിങ്ങാട് സ്വദേശി(32)

13 ഉടുമ്പന്‍ചോല സ്വദേശിനി(62)

14 കരിമ്പന്‍ സ്വദേശിനിയായ മൂന്നുവയസുകാരി

15 രാജാക്കാട് സ്വദേശി(26)

17 കരിമ്പന്‍ സ്വദേശിനിയായ പന്ത്രണ്ടു വയസുകാരി

18 കരിമ്പന്‍ സ്വദേശിനിയായ 15 വയസുകാരി

19 കരിമ്പന്‍ സ്വദേശിനിയായ മൂന്നുവയസുകാരി

20 കരിമ്പന്‍ സ്വദേശിയായ ഏഴുവയസുകാരന്‍

21 കരിമ്പന്‍ സ്വദേശി(36)

22 ഏലപ്പാറ സ്വദേശി (43)

23 വാഴത്തോപ്പ് സ്വദേശി (24)

24 ചക്കുപള്ളം സ്വദേശിനി (20)

25 തട്ടക്കുഴ സ്വദേശി(30)

 26 രാജകുമാരി സ്വദേശിനി(43)

Tags: