പ്ലസ് വൺ പ്രവേശനം: 10 ശതമാനം സീറ്റുകൾ കൂടി വർധിപ്പിച്ചു

സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കന്ററി സ്കൂളുകളിലും പ്ലസ് വൺ സീറ്റിൽ വർധനവുണ്ടാവും. അൺ എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളുകളിലെ ബാച്ചുകൾക്ക് വർധനവ് ബാധകമല്ല.

Update: 2019-06-28 11:42 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കന്ററി സ്കൂളുകളിലും 2019 -20 അധ്യയന വർഷത്തിൽ പ്ലസ് വൺ കോഴ്സിന് 10 ശതമാനം കൂടി മാർജിനൽ സീറ്റ് വർദ്ധനവ് വരുത്തി സർക്കാർ ഉത്തരവായി.  നേരത്തെ 20 ശതമാനം സീറ്റ് വർധനവ് നടപ്പാക്കിയിരുന്നു. എന്നാൽ, ഇതിനു ശേഷവും അപേക്ഷിച്ച പല വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം ലഭിച്ചിട്ടില്ലെന്ന് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അധികബാധ്യത വരാത്തവിധം പത്ത് ശതമാനം സീറ്റുകൂടി വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

ഏകജാലക പ്രക്രിയ വഴി അപേക്ഷിച്ച് പ്രവേശനം ലഭിക്കാത്ത കുട്ടികൾക്കാണ് ഇപ്പോൾ അനുവദിച്ച അധിക സീറ്റ് വഴി പ്രവേശനം നൽകേണ്ടത്. നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായാവും പ്രവേശനം നൽകുക. അൺ എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളുകളിലെ ബാച്ചുകൾക്ക് വർധനവ് ബാധകമല്ല.

Tags: