നടപടിക്രമങ്ങള്‍ പാലിക്കാതെ വിദേശ വ്യാപാര കരാര്‍ മന്ത്രി പത്‌നിക്ക്: സര്‍ക്കാരിന്റേത് സത്യപ്രതിജ്ഞാ ലംഘനം-കൃഷ്ണന്‍ എരഞ്ഞിക്കല്‍

Update: 2026-03-12 10:01 GMT

തിരുവനന്തപുരം: വിജ്ഞാപനമോ താല്‍പര്യ പത്രമോ അടക്കമുള്ള മല്‍സരപ്രക്രിയകള്‍ ഒന്നുമില്ലാതെ മന്ത്രി പത്‌നിക്ക് വിദേശ വ്യാപാര കരാര്‍ നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. മന്ത്രി ഗണേഷ് കുമാറിന്റെ ഭാര്യ ബിന്ദു മേനോന് കേരഫെഡ്, മില്‍മ ഉല്‍പ്പന്നങ്ങളുടെ വിദേശ വ്യാപാര കരാര്‍ നല്‍കിയത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണ്. അവര്‍ സിഇഒ ആയിട്ടുള്ള മിഡ്‌നൈറ്റ്‌സണ്‍ ഗ്ലോബല്‍ എന്ന കമ്പനിക്കാണ് കേരഫെഡ് വെളിച്ചെണ്ണ ദുബയിലേക്കും മില്‍മ ഉല്‍പ്പന്നങ്ങള്‍ ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നതിന് വഴിവിട്ട് കരാര്‍ അനുവദിച്ച് സഹായം നല്‍കിയിട്ടുള്ളത്. സാധാരണ മൊത്ത വ്യാപാരികള്‍ക്ക് നല്‍കുന്നതിനേക്കാള്‍ 15% വിലയും കുറച്ചാണ് കേരഫെഡ് ഈ കമ്പനിയ്ക്ക് ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നത്. ഇതും ഉന്നതതല ഇടപെടലിനെ തുടര്‍ന്നാണെന്ന് ആക്ഷേപമുണ്ട്. ഇത്തരം അധികാര ദുര്‍വിനിയോഗങ്ങള്‍ക്കെതിരേ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags: