അമിത്ഷാ തുടരും, തിരഞ്ഞെടുപ്പുനയിക്കുംന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ദേശീയ അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ അമിത് ഷായ്ക്ക് ബിജെപിയുടെ നിര്‍ദേശം.
ലോക്‌സഭാ തിരഞ്ഞെടുപ്പ് അമിത്ഷായുടെ നേതൃത്വത്തില്‍ത്തന്നെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് പാര്‍ട്ടി ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് സൂചന. തിരഞ്ഞെടുപ്പ് കഴിയും വരെ സംഘടനാ തിരഞ്ഞെടുപ്പ് നീട്ടിവക്കാനാണ് പാര്‍ട്ടിയുടെ നീക്കം. അമിത്ഷായുടെ അധ്യക്ഷതയില്‍ നാലു സംസ്ഥാനങ്ങളിലെയും ലോക്‌സഭയിലേക്കും ആസന്നമായ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വേണ്ടി ചേര്‍ന്ന ബിജെപി ദേശീയ ഭാരവാഹികളുടെയും സംസ്ഥാനഅധ്യക്ഷന്‍മാരുടെയും സംസ്ഥാനങ്ങളിലെ സംഘടനാ ജനറല്‍സെക്രട്ടറിമാരുടെയും യോഗം ഇക്കാര്യം ചര്‍ച്ചചെയ്ത് തീരുമാനമെടുത്തുവെന്നാണ് റിപോര്‍ട്ടുകള്‍.

RELATED STORIES

Share it
Top