ഒളിംപിക് ചാംപ്യനെ ഇടിച്ചുവീഴ്ത്തി ഇന്ത്യക്ക് ബോക്‌സിങ് സ്വര്‍ണംജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ബോക്‌സിങ് മല്‍സര വേദിയെ ഞെട്ടിച്ച് ഇന്ത്യയുടെ മെഡല്‍ നേട്ടം. ശ്രദ്ധേയമായ പ്രകടനത്തിലൂടെ ബോക്‌സിങില്‍ ഇന്ത്യയുടെ അമിത് ഭാംഗലാണ് സ്വര്‍ണം നേടിയത്. ലൈറ്റ് ഫ്‌ളൈ 49 കിലോ വിഭാഗത്തിലാണ് 22കാരനായ അമിതിന്റെറ സുവര്‍ണ നേട്ടം. 2016 ഒളിംപിക്‌സ് ചാമ്പ്യന്‍ ഉസ്‌ബെക്കിസ്ഥാന്റെ ദസ്മത്തോവിനെ അട്ടിമറിച്ചാണ് അമിത് സ്വര്‍ണം നേടിയത്.

ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച മെഡല്‍ വേട്ടയുമായി ഇന്ത്യ മുന്നേറുകയാണ്. അമതിന്റെ സ്വര്‍ണത്തോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 67ലെത്തി. ഈ ഗെയിംസില്‍ ഇന്ത്യയുടെ 14ാം സ്വര്‍ണം കൂടിയാണിത്. ഇതോടെ 2010 ഗെയിംസിലെ റെക്കോര്‍ഡ് ഇന്ത്യ തിരുത്തി.

RELATED STORIES

Share it
Top