എഐവൈഎഫ് നേതാവിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണംചാവക്കാട്: എഐവൈഎഫ് നേതാവിന് നേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. കണ്ണിന് ഗുരുതരമായി പരിക്കേറ്റ എഐവൈഎഫ് പുന്നയൂര്‍ പഞ്ചായത്ത് എക്‌സിക്യുട്ടീവ് അംഗം ഫാറൂഖിനെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് വ്യാപകമായ കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനത്തിനെതിരെ പ്രതികരിച്ചതിന്റെ വൈരാഗ്യത്തിലാണ് തന്നെ ആക്രമിച്ചതെന്ന് ഫാറൂഖ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് എഐവൈഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. പ്രതിഷേധ യോഗം മണ്ഡലം സെക്രട്ടറി അഭിലാഷ് വി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കല്‍ സെക്രട്ടറി ഷംസുദ്ദീന്‍, എഐവൈഎഫ് മണ്ഡലം പ്രസിഡണ്ട് എം എസ് സുബിന്‍, ജോയന്റ് സെക്രട്ടറി പി കെ സേവ്യര്‍, എ എം ഹംസക്കുട്ടി സംസാരിച്ചു.

RELATED STORIES

Share it
Top