Cricket

ഏഷ്യാ കപ്പില്‍ ലങ്ക സെമി കാണാതെ പുറത്ത്: അവരെ വീഴ്ത്തി അഫ്ഗാന്‍ സെമിയില്‍

ഏഷ്യാ കപ്പില്‍ ലങ്ക സെമി കാണാതെ പുറത്ത്: അവരെ വീഴ്ത്തി അഫ്ഗാന്‍ സെമിയില്‍
X

ദുബയ്: ഏഷ്യാകപ്പില്‍ അഫ്ഗാനിസ്താനെതിരേ വിജയം അനിവാര്യമായ മല്‍സരത്തില്‍ ശ്രീലങ്കയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. 91 റണ്‍സിനാണ് ഏഷ്യാ കപ്പിലെ അഞ്ചു തവണ ചാംപ്യന്‍മാരായ ലങ്ക മല്‍സരം അടിയറവ് വച്ചത്. ഇതോടെ ഗ്രൂപ്പ് ബി ഗ്രൂപ്പില്‍ നിന്നും അഫ്ഗാനിസ്താനും ബംഗ്ലാദേശും സെമിയിലേക്ക് മുന്നേറി. അഫ്ഗാനിസ്താന്റെ ബാറ്റിങ്, ബൗളിങ് പടയുടെ തകര്‍പ്പന്‍ പ്രകടനമാണ് ലങ്കയുടെ സെമി പ്രതീക്ഷ തല്ലിക്കെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്താന്‍ 249 റണ്‍സെടുത്ത് പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ ലങ്കയ്ക്ക് 41.2 ഓവറില്‍ 158 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. 72 റണ്‍സെടുത്ത റഹ്മത് ഷായാണ് കളിയിലെ താരം.
തുടര്‍ച്ചയായ വിക്കറ്റുകള്‍ വീണതാണ് ലങ്കന്‍ വിജയമോഹത്തിന് വിള്ളല്‍ വീഴ്ത്തിയത്. ലങ്കന്‍ നിരയിലെ മധ്യ നിര ലങ്കന്‍ ടീമിനെ വിജയത്തിലേക്ക് കൈപിടിച്ച് കയറ്റാന്‍ ശ്രമിച്ചെങ്കിലും അഫ്ഗാന്‍ നിരയിലെ തകര്‍പ്പന്‍ ബൗളിങ് പ്രകടനം അവര്‍ക്ക് തിരിച്ചടി സമ്മാനിക്കുകയായിരുന്നു. 36 റണ്‍സെടുത്ത ഉപുല്‍ തരംഗയാണ് ലങ്കന്‍ നിരയടിലെ ടോപ്‌സ്‌കോറര്‍. തിസാര പെരേര 28 റണ്‍സുമെടുത്തു. അഫ്ഗാന്‍ നിരയില്‍ റാഷിദ് ഖാന്‍, മുജീബുറഹ്മാന്‍, ഗുല്‍ബദിന്‍ നായിബ്, മുഹമ്മദ് നബി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് മികച്ച തുടക്കം ലഭിച്ചിട്ടും അവസാന ഓവറുകളില്‍ റണ്‍ നിരക്ക് ഉയര്‍ത്താന്‍ കഴിയാത്തതേടെ സ്‌കോര്‍ 249ലൊതുങ്ങുകയായിരുന്നു. 72 റണ്‍സെടുത്ത റഹ്മത്ത് ഷായാണ് അഫ്ഗാന്‍ നിരയിലെ ടോപ് സ്‌കോറര്‍. ഇഹ്‌സാനുള്ളയും (45) ഹഷ്മത്തുള്ള ഷാഹിദി (37) മുഹമ്മദ് ഷഹ്‌സാദ് (34) എന്നിവരും അഫ്ഗാന്‍ നിരയില്‍ തിളങ്ങി. ലങ്കയ്ക്കായി തിസര പെരേര 55 റണ്‍സ് വഴങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തി.
Next Story

RELATED STORIES

Share it