അഭിഭാഷകന്‍ റോഡില്‍ കുഴഞ്ഞു വീണു മരിച്ചുതിരൂര്‍ : കുട്ടികളെ സ്‌കൂള്‍ ബസില്‍ കയറ്റി വിടാന്‍ പോയ അഭിഭാഷകന്‍ റോഡില്‍ കുഴഞ്ഞു വീണു മരിച്ചു. തിരൂര്‍ ബാറിലെ അഭിഭാഷകനായ അരിക്കാഞ്ചിറ സ്വദേശിയും ഇപ്പോള്‍ തിരൂര്‍ പൊറ്റേത്ത് പടിയില്‍ താമസക്കാരനുമായ അഡ്വ. ഗോപിനാഥനാണ് (63) റോഡില്‍ കുഴഞ്ഞു വീണത് .നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് വൈകുന്നേരം 4ന് വീട്ടുവളപ്പില്‍. ഭാര്യ :ഷൈനി ( കൂട്ടായി മൗലാന ആസാദ് സ്‌കൂള്‍ അധ്യാപിക), മക്കള്‍ : അനഘ, ശിവദ (ഇരുവരും വിദ്യാര്‍ത്ഥികള്‍)

RELATED STORIES

Share it
Top