ചലചിത്രതാരം ക്യാപ്റ്റന്‍ രാജു അന്തരിച്ചു

കൊച്ചി: നടനും സംവിധായകനുമായ ക്യാപ്റ്റന്‍ രാജു അന്തരിച്ചു. കൊച്ചിയിലെ വസതിയിലായിരുന്നും അന്ത്യം. മസ്തിഷ്‌ക ആഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. അറുപത്തെട്ട് വയസായിരുന്നു.


ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുഗു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2017 ല്‍ പുറത്തിറങ്ങിയ 'മാസ്റ്റര്‍പീസ്' ആണ് ഒടുവില്‍ അഭിനയിച്ച ചിത്രം. 1981ല്‍ പുറത്തിറങ്ങിയ രക്തമാണ് ആദ്യ ചിത്രം . രണ്ട് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഭാര്യ: പ്രമീള. രവിരാജ് ഏക മകന്‍.

RELATED STORIES

Share it
Top