ടിപ്പര്‍ലോറിയും ജീപ്പും കൂട്ടിയിടിച്ച് രണ്ട് മരണം

കൊല്ലം: കൊല്ലം നിലമേല്‍ എലിക്കുന്നമുകളിന് സമീപം ടിപ്പര്‍ലോറിയും ജീപ്പും കൂട്ടിയിടിച്ച് സംഭവസ്ഥലത്തുതന്നെ രണ്ടുപേര്‍ മരിച്ചു. എലികുന്നാമുകള്‍ സ്വദേശി വയസ്സുള്ള ബദറുദ്ദീന്‍(72) അവരുടെ സഹായി അസൂറ(44) എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഫാത്തിമ (65)നെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ജീപ്പ് തൊട്ടടുത്തുണ്ടായിരുന്ന കടയില്‍ ഇടിച്ചുകയറിയാണ് നിന്നത്. നിലമേല്‍ ഭാഗത്തുനിന്നും പാരിപ്പള്ളി യിലേക്ക് പോയ ടിപ്പര്‍ലോറിയും എലിക്കുന്ന് മുകളില്‍നിന്നും നിലയിലേക്ക് വന്ന ജീപ്പ് തമ്മിലാണ് കൂട്ടിയിടിച്ചത്‌

RELATED STORIES

Share it
Top