കാരാട്ട് റസാഖ് എംഎല്‍എയുടെ സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചു

താമരശ്ശേരി: കാറും ലോറിയും കൂട്ടി ഇടിച്ചു കാരാട്ട് റസാഖ് എംഎല്‍എയുടെ സഹോദരന്‍ മരിച്ചു. കൊടുവള്ളി കാരാട്ട് അഹമ്മദിന്റെ മകന്‍ അപ്പക്കാട്ടില്‍ അബ്ദുല്‍ ഗഫൂര്‍ ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന കൊടുവള്ളി സ്വദേശികളായ റഫീഖ്, ഹാരിസ് എന്നിവരെ പരുക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ 3.15ന് താമരശ്ശേരി ചുങ്കം ജംങ്ഷനില്‍ ആയിരുന്നു അപകടം.വയനാട്ടില്‍ നിന്നും വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച കാറും പാചകവാതക സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറിയും കൂട്ടി ഇടിക്കുകയായിരുന്നു. നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ഇവരെ പുറത്തെടുത്തെങ്കിലും ഗഫൂര്‍ മരിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. അപകട വിവരം അറിഞ്ഞ് വിദേശത്തായിരുന്ന കാരാട്ട് റസാഖ് എംഎല്‍എ നാട്ടിലേക്ക് പുറപ്പെട്ടു.

RELATED STORIES

Share it
Top