ഓട്ടോറിക്ഷക്ക് പിറകില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചുപുത്തനത്താണി: ദേശീയ പാത പാലത്തറയില്‍ ഓട്ടോറിക്ഷക്ക് പിറകില്‍ കാറിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. അനന്താവൂര്‍ ചെനക്കല്‍ സ്വദേശിയും തിരുവേഗപ്പുറയില്‍ താമസക്കാരനുമായ പൂഴിക്കുന്നത്ത് ഹംസ (65) ആണ് മരിച്ചത്. ഞായറാഴ്ച്ച ഉച്ചക്ക് രണ്ടരയോടെയാണ് അപകടം. പുത്തനത്താണിയില്‍ നിന്നും യാത്രക്കാരുമായി കോട്ടക്കലിലേക്ക് പോകവേ ഓട്ടോറിക്ഷക്ക് പിറകില്‍ കാറിടിക്കുകയായിരുന്നു. യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 20 വര്‍ഷത്തോളമായി പുത്തനത്താണി ടൗണിലെ ഓട്ടോ ഡ്രൈവറായിരുന്നു.
കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം തിങ്കളാഴ്ച്ച ഉച്ചയോടെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഖബറടക്കും.

RELATED STORIES

Share it
Top