മാരകായുധങ്ങളുമായി എബിവിപി പ്രവര്‍ത്തകര്‍ പോലിസ് പിടിയില്‍


പത്തനംതിട്ട: മാരകായുധങ്ങളുമായി എബിവിപി പ്രവര്‍ത്തകര്‍ പോലീസ് പിടിയില്‍ കോന്നി മാരൂര്‍പാലം ജംഗ്ഷനില്‍ വൈകിട്ട് 4 മണിക്ക് ശേഷം എന്‍ എസ് എസ് കോളേജിലെ എ ബി വി പി പ്രവര്‍ത്തകരായ വി ജെ അര്‍ജ്ജുന്‍, അനന്തു നാരങ്ങാനം എന്നിവരും പുറത്ത് നിന്നെത്തിയ 3 പേരും ആണ് ചുരിക, കമ്പി വടി തുടങ്ങിയ മാരകായുധങ്ങളുമായി പിടിയിലായത് .കോന്നി പോലീസ് അയുധം കൈവശം വച്ചതിന് കേസെടുത്തു വെള്ളിയാഴ്ച്ച കോടതിയില്‍ ഹാജരാക്കും .കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പിന്റെ മറവില്‍ അക്രമം നടത്താന്‍ ഉള്ള സംഘപരിവാര്‍ ശ്രമമാണെന്ന് എസ് എഫ് ഐ കോന്നി ഏരിയ കമ്മിറ്റി ആരോപിച്ചു.ബുധനാഴ്ച്ച എ ബി വി പി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ധിച്ചിരുന്നു .

RELATED STORIES

Share it
Top