പിഞ്ഞാണം പിടിച്ച് ഒരുത്തന്‍ ഭിക്ഷാടനം നടത്താന്‍ വരുന്നുണ്ട്: പിണറായിക്കെതിരെ ഫെയ്‌സ്ബുക്കില്‍ മലയാളികളുടെ ആക്ഷേപം

കോഴിക്കോട്: കേരള പുനര്‍നിര്‍മാണം സംബന്ധിച്ച ധനസമാഹരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദര്‍ശനം തുടരുന്നതിനിടെ മുഖ്യമന്ത്രിയ്‌ക്കെതിരേ ദുബയ് ഭരണാധികാരിയുടെ ഔദ്യോഗിക പേജില്‍ മലയാളികളുടെ ആക്ഷേപം.മുഖ്യമന്ത്രിയ്ക്ക് പണം നല്‍കരുത്, കൂടിക്കാഴ്ച നടത്തരുതെന്നും ഫെയ്‌സ്ബുക്ക് പേജിലെ കമന്റുകളിലൂടെ മലയാളികള്‍ ആവശ്യപ്പെടുന്നുണ്ട്.മുഖ്യമന്ത്രിയെ തിരിച്ചയച്ചില്ലെങ്കില്‍ നിങ്ങളുടെ രാജ്യത്തിന് പണികിട്ടും, ഭിക്ഷ യാചിച്ചാണ് അങ്ങോട്ട് മുഖ്യമന്ത്രി വന്നത്, ഒരു പിഞ്ഞാണം പിടിച്ച് പിടിച്ച് ഒരുത്തന്‍ ഭിക്ഷാടനം നടത്താന്‍ അങ്ങോട്ട് വരുന്നുണ്ട്. പത്തു പൈസ പോലും കൊടുക്കരുത്' ഇങ്ങനെ പോവുന്നു ആക്ഷേപം നിറഞ്ഞ കമന്റുകള്‍.മുഖ്യമന്ത്രിയെ തെറിവിളിക്കുന്ന കമന്റുകളും പേജിലുണ്ട്.അതേസമയം,കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഒട്ടേറെ സഹായ വാഗ്ദാനങ്ങള്‍ പ്രവാസിമലയാളികള്‍ നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.അബുദാബി ഇന്ത്യന്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ സെന്ററിന്റെയും ലോക കേരളസഭയുടെയും ആഭിമുഖ്യത്തിലുള്ള സമ്മേളനത്തില്‍ സംസാരിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

RELATED STORIES

Share it
Top