അബുദബിയില്‍ വീടിന് തീപിടിച്ച് 6 കുട്ടികളടക്കം 8 പേര്‍ മരിച്ചുഅബുദബി: താമസ കെട്ടിടത്തിന് തീപിടിച്ച് 6 കുട്ടികളടക്കം 8 പേര്‍ മരിച്ചു. മരിച്ചവരെല്ലാം യുഎഇ സ്വദേശികളാണ്. മരിച്ച രണ്ട് പേര്‍ സ്ത്രീകളാണ്. കുടുംബ നാഥന്‍ രാവിലെ സമീപത്തുളള മസ്ജിദില്‍ പോയി നമസ്‌ക്കരിച്ച് വരുമ്പോഴാണ് വീട്ടിന് തീപിടിച്ച സംഭവം കാണുന്നത്. രക്ഷപ്പെടാന്‍ വേണ്ടി അലറി വിളിച്ച കുടുംബാംഗങ്ങളെ രക്ഷപ്പെടുത്താന്‍ വേണ്ടി കുടുംബനാഥനും സുഹൃത്തായ സുദാനി പൗരനും കൂടി തീ അണക്കാന്‍ ശ്രമിച്ചെങ്കിലും തീ ആളിക്കത്തുകയായിരുന്നു.

തീ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ വീട്ടിലെല്ലാവരും ഉറങ്ങുകയായിരുന്നു. അപകടത്തിന്റെ കാരണം പോലീസും സിവില്‍ ഡിഫന്‍സ് അധികൃതരും കൂടി അന്യേഷിക്കുകയാണ്. മൃതദേഹങ്ങള്‍ വൈകിട്ട് 3.30 ന് മയ്യത്ത് നമസ്‌ക്കാരത്തിന് ശേഷം ബനിയാസ് ഖബറിസ്ഥാനില്‍ മറവ് ചെയ്തു.RELATED STORIES

Share it
Top