'80ാം വയസ്സില്‍ വീല്‍ചെയറില്‍ ആണെങ്കിലും ധോണി ടീമിലുണ്ടാകും'-പറയുന്നത് ഇതിഹാസ താരം
BY jaleel mv24 Oct 2018 6:25 PM GMT

X
jaleel mv24 Oct 2018 6:25 PM GMT

ലണ്ടന്‍: ധോണിക്കെതിരായ വിമര്‍ശനങ്ങളെ പരിഹസിച്ച് എബി ഡിവില്ലിയേഴ്‌സ്. ടീമിന് വേണ്ടി കാര്യമായതൊന്നും ധോണി ചെയ്യുന്നില്ലെന്ന് പറയുന്നവരെ കണക്കിന് പരിഹസിക്കുന്നതാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും ക്രിക്കറ്റ് ഇതിഹാസവുമായ എബി ഡിവില്ലിയേഴ്‌സിന്റെ പ്രതികരണം.
എന്റെ ടീമില്‍ ധോണിയെ എന്നും കളിപ്പിക്കും. അതിപ്പോ 80 വയസ്സായാലും വീല്‍ ചെയറിലായാലും, അദ്ദേഹത്തിന് തന്റെ ടീമിലിടമുണ്ടാകും. ആ റെക്കോഡുകള്‍ നോക്ക്. അതുപോലാരാളെ മാറ്റി നിര്‍ത്താനാകുമോ? എന്നായിരുന്നു ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തേയും മികച്ച താരങ്ങളിലൊരാളുടെ പ്രതികരണം. ധോണിയെ പോലൊരു താരമുള്ളത് ഇന്ത്യയുടെ ഭാഗ്യമാണെന്നും ഡിവില്ലിയേഴ്‌സ് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരും നിരീക്ഷകരുമെല്ലാം കഴിഞ്ഞ കുറച്ച് നാളുകളായി ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നതാണ് മുന്‍ നായകന്‍ എംഎസ് ധോണിയുടെ ഫോമില്ലായ്മ.
Next Story
RELATED STORIES
ഇസ്രായേലിനെ കളിപ്പിക്കില്ല; ഇന്തോനേഷ്യയുടെ അണ്ടര്‍ 20 ലോകകപ്പ് ആതിഥ്യം ...
30 March 2023 3:36 PM GMTകുറസാവോയെ ഏഴ് ഗോളില്‍ മുക്കി അര്‍ജന്റീന; മെസ്സിക്ക് ദേശീയ ടീമിനായി...
29 March 2023 4:19 AM GMTയൂറോ കപ്പ് യോഗ്യത 2024; ഫ്രാന്‍സ് രക്ഷപ്പെട്ടു; നെതര്‍ലന്റസിന് ജയം
28 March 2023 4:46 AM GMTസ്റ്റാംഫോഡ് ബ്രിഡ്ജില്‍ ബാങ്ക് വിളിച്ചു; ആയിരങ്ങള്‍ നോമ്പ് തുറന്നു;...
27 March 2023 5:55 PM GMTറൊണാള്‍ഡോയ്ക്ക് ഡബിള്‍; യൂറോ കപ്പ് യോഗ്യതയില്‍ പറങ്കികള്‍ക്ക് ആറ്...
27 March 2023 12:26 AM GMTനെയ്മര്‍ ആരാധികയുടെ ഉത്തരപേപ്പര്‍ വൈറലായ സംഭവത്തില്‍ അന്വേഷണം
26 March 2023 9:12 AM GMT