ന്യൂറോളജി വിദഗ്ദ്ധരുടെ സംസ്ഥാന സമ്മേളനത്തിന് തുടക്കം

23 Feb 2020 5:38 AM GMT
കൈരളി ന്യൂറോ സയന്‍സസ് സൊസൈറ്റിയാണ് (ന്യൂറോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ, കേരള ചാപ്റ്റര്‍) രണ്ട് ദിവസത്തെ സമ്മേളനത്തിന്റെ സംഘാടകര്‍.കേരള യൂനിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് വൈസ് ചാന്‍സലര്‍ ഡോ.കെ മോഹനന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ന്യൂറോളജി രോഗങ്ങളും വൈകല്യങ്ങളും നേരിടാന്‍ അത്യന്താധുനിക രോഗനിര്‍ണ്ണയ ചികില്‍സാ സാങ്കേതികവിദ്യകള്‍ സംസ്ഥാനത്തുണ്ടെങ്കിലും ശാസ്ത്ര സാങ്കേതിക പുരോഗതിയും, വിദഗ്ധരുടെ സേവനവും എല്ലാ ജനങ്ങള്‍ക്കും ലഭ്യമാക്കേണ്ടതുണ്ടെന്ന് ഡോ.കെ മോഹനന്‍ പറഞ്ഞു

പെട്രോളിയം ജിയോ ഫിസിസ്റ്റ് രാജ്യാന്തര സമ്മേളനം കൊച്ചിയില്‍

23 Feb 2020 5:26 AM GMT
ഇന്നു മുതല്‍ 25 വരെ നടക്കുന്ന സമ്മേളനത്തില്‍ 'എനര്‍ജി സസ്റ്റയിനബിലിറ്റി : ചലഞ്ചിങ് ന്യൂ ഫ്രന്റിയേഴ്സ് ' എന്നതാണ് പ്രധാന ചര്‍ച്ചാ വിഷയമെന്ന് സൊസൈറ്റിഓഫ് ജിയോ ഫിസിസ്റ്റ് ഇന്ത്യ പ്രസിഡന്റ് പ്രദിപ്ത മിശ്ര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഊര്‍ജ സുരക്ഷിതത്വത്തിനും സുസ്ഥിരതയ്ക്കും ഹൈഡ്രോ കാര്‍ബണ്‍ സാധ്യതകള്‍, ഭാവിയിലെ വെല്ലുവിളികള്‍, പുതിയ തുടക്കം തുടങ്ങി വിവിധ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. ഊര്‍ജ മേഖലയില്‍ പൊതുവെയും ജിയോ സയന്‍സില്‍ പ്രത്യേകിച്ചും നടപ്പാക്കേണ്ട സാങ്കേതിക വിദ്യകളെകുറിച്ചുള്ള ചര്‍ച്ചകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും

നെടുമ്പാശേരിയില്‍ 1.47 കോടി രൂപയുടെ സ്വര്‍ണവും 32 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടി

23 Feb 2020 5:14 AM GMT
ദുബായില്‍നിന്നു നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി ചെന്നൈയിലേക്കു പോകാന്‍ എത്തിയ സ്പൈസ്ജെറ്റ് എയര്‍ലൈന്‍സ് വിമാനത്തിന്റെ ടോയ് ലെറ്റില്‍നിന്നാണു ഡയറക്ടറേറ്റ് റവന്യു ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ ഒരു കോടി പതിനഞ്ച് ലക്ഷം രൂപയുടെ 2.75 കിലോ സ്വര്‍ണം പിടികൂടിയത്.റിയാദില്‍നിന്നു കൊളൊബോ വഴി നെടുമ്പാശേരിയില്‍ വന്നിറങ്ങിയ യാത്രക്കാരന്റെ പക്കല്‍നിന്നു 32 ലക്ഷം രൂപയുടെ 750 ഗ്രാം സ്വര്‍ണമിശ്രിതവും പിടികൂടി

നിര്‍മാണ മേഖലയില്‍ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കണം;പാലാരിവട്ടം പാലം പൊളിക്കണമെന്നത് ദുര്‍വാശി

22 Feb 2020 12:25 PM GMT
പരിസ്ഥിതി നിയന്ത്രണങ്ങള്‍ സംബന്ധിച്ച സെഷനില്‍ നിര്‍മാണ അനുമതികള്‍ക്കായി ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കണമെന്നും ബില്‍ഡേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ മരട് ഫ്‌ളാറ്റ് , പാലാരിവട്ടം പാലം വിഷയങ്ങളില്‍ നടന്ന സാങ്കേതിക സെഷനില്‍ ആവശ്യമുയര്‍ന്നു

ബില്‍ഡേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം തുടങ്ങി;നൂതന മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ നിലനില്‍പ്പുള്ളുവെന്ന് ഡോ. ക്രിസ്റ്റി ഫെര്‍ണാണ്ടസ്

22 Feb 2020 12:09 PM GMT
കേരളത്തിലെ നിര്‍മാണ മേഖല പരിവര്‍ത്തനത്തിന്റെ പാതയിലാണ്. വലിപ്പ ചെറുപ്പമില്ലാതെ വിവിധ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. നൂതന മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ നിലനില്‍പ്പുണ്ടാകു.മാലിന്യ സംസ്‌കരണം കേരളം നേരിടുന്ന കനത്ത വെല്ലുവിളിയാണ്. നൂതനത്വം, അറിവ്, സാങ്കേതിക വിദ്യ, പ്രഫഷണലിസം എന്നിവയിലൂടെയേ ഇനി മുന്നേറ്റം സാധ്യമാകൂ. തന്ത്രപരമായ സമീപനങ്ങള്‍ സ്വീകരിക്കുന്നതില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്തണം

കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്ത കേസ്: ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ സഭ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍

22 Feb 2020 8:40 AM GMT
നിരവധി പരാതികള്‍ ഉയര്‍ന്നിട്ടും ബിഷപ് ഫ്രാങ്കോയ്‌ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സഭാ നേതൃത്വം ഇനിയും തയാറായിട്ടില്ല.ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നിരവധി പേരെ ചൂഷണം ചെയ്തിട്ടുണ്ടെന്നതിന്റെ ഉദാഹരമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന മറ്റൊരു പീഡനാരോപണം.നിരവധി പേര്‍ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും വിധേയരായവര്‍ ഇത് പുറത്തു പറയാന്‍ തയാറായിട്ടില്ല.ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന പീഡനാരോപണത്തില്‍ കേസെടുക്കാന്‍ പോലിസ് തയാറായിരുന്നുവെന്നാണ് തങ്ങള്‍ മനസിലാക്കുന്നത്. പിന്നീട് ആ കന്യാസ്ത്രീയെ ബിഷപ് ഫ്രാങ്കോ സ്വാധീനിക്കുകയും വിവരം പുറത്തു വരാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്‌തെന്നാണ് മനസിലാക്കാന്‍ സാധിച്ചത്.അതിനാലായിരിക്കും ആ സിസ്റ്റര്‍ പോലിസിന് മൊഴി നല്‍കാന്‍ തയാറാകാതിരുന്നതെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു

കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കില്ല ; ശ്രമിക്കുന്നത് കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാനെന്ന് ഉമ്മന്‍ ചാണ്ടി

22 Feb 2020 7:57 AM GMT
ഇത്തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും യുഡിഎഫ് ചെയര്‍മാന്‍ രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്.അത്തരത്തലൊരു തീരുമാനവും ഇല്ല.ചര്‍ച്ചയും ഇല്ല.തങ്ങള്‍ ആഗ്രഹിക്കുന്നത് കേരള കോണ്‍ഗ്രസ് ഒരുമിച്ചു പോകണമെന്നാണ്. ആ ആഗ്രഹം തങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. മുന്നണിക്ക് നേതൃത്വം നല്‍കുന്ന പാര്‍ടി എന്ന നിലയില്‍ കോണ്‍ഗ്രസ് മുന്നണിയെ ഒന്നിച്ചു കൊണ്ടുപോകുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തും. അതിന് ഘടക കക്ഷികളുടെ പിന്തുണയും ആവശ്യമാണ്. അവരുടെ പിന്തുണയും തേടും

കളമശേരി പോലിസ് സ്‌റ്റേഷന് സമീപം തീപിടുത്തം; പോലിസ് പിടിച്ചെടുത്ത വാഹനങ്ങള്‍ കത്തി നശിച്ചു

22 Feb 2020 6:07 AM GMT
ഇന്ന് രാവിലെ 10 മണിയോടെയാണ് തിപീടുത്തമുണ്ടായത്.വിവിധ കേസുകളുടെ ഭാഗമായി പോലിസ് പിടിച്ചെടുത്ത വാഹനങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്താണ് തീപിടുത്തമുണ്ടായത്.നിരവധി ബൈക്കുകള്‍,മൂന്നു ഓട്ടോറിക്ഷകള്‍, രണ്ടു കാറുകള്‍ എന്നിവ അടക്കമുള്ള വാഹനങ്ങളാണ് കത്തി നശിച്ചത്.പോലിസ് വിവരമറിയിച്ചതനുസരിച്ച് ഏലൂരില്‍ നിന്നും അഗ്നിശമന സേന വിഭാഗം എത്തി അരമണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാന്‍ സാധിച്ചത്

പിക്കോകെയര്‍ 450 ചികില്‍സാ സംവിധാനം കേരളത്തില്‍ അവതരിപ്പിച്ച് ഡോക്ടേഴ്സ് എയ്സ്തെറ്റിക്സ് സെന്റര്‍

22 Feb 2020 5:44 AM GMT
ചര്‍മത്തിലെ നിറവ്യത്യാസങ്ങള്‍, പാട് എന്നിവ മാറ്റാനും നഖത്തിലെ ഫംഗസ് ബാധയകറ്റാനും ടാറ്റു റിമൂവലിനും ഏറെ സഹായകമാണ് പുതിയ പിക്കോകെയര്‍ 450 ഉപകരണമെന്ന് ഡോക്ടേഴ്സ് എയ്സ്തെറ്റിക്സ് സെന്റര്‍ എംഡി ഡോ. ജോര്‍ജ് കോളുതറ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയിലെ തന്നെ രണ്ടാമത്തെ പിക്കോകെയര്‍ ഉപകരണമാണ് ഇത്.ദക്ഷിണ കൊറിയ ആസ്ഥാനമായ വോണ്‍ടെക് നിര്‍മിച്ച പിക്കോകെയര്‍ യുഎസ്എഫ്ഡിഎ, യൂറോപ്യന്‍ സിഇ, കൊറിയ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ എന്നീ ആഗോള ഗുണമേന്മ പരിശോധനാ ഏജന്‍സികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കിയിട്ടുണ്ടെന്നും ഡോ. ജോര്‍ജ് കോളുതറ പറഞ്ഞു

പോളിങ്ങ് ബൂത്തിലെ വീഡിയോ ദൃശ്യങ്ങള്‍ വിവരാവകാശ പരിധിയില്‍; ഉത്തരവിട്ട് മുഖ്യ വിവരാവകാശ കമ്മീഷണര്‍

22 Feb 2020 5:27 AM GMT
വീഡിയോ ഉള്‍ക്കൊള്ളുന്ന സിഡി 20 ദിവസത്തിനകം സൗജന്യമായി അപേക്ഷകനു നല്‍കാനും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.വിവരാവകാശ പ്രവര്‍ത്തകനും ആര്‍ടി ഐ കേരള ഫെഡറേഷന്‍ പ്രസിഡന്റുമായ അഡ്വ.ഡി ബി ബിനുനല്‍കിയ അപ്പീല്‍ ഹരജിയിലാണ് മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സണ്‍ എം പോളിന്റെ ഉത്തരവ്.തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി ലഭിച്ചാല്‍ മാത്രമേീഡിയോ നല്‍കാനാകൂ എന്ന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസിലെ വിവരാവകാശ ഉദ്യോഗസ്ഥന്റെ നിലപാട് നിരാകരിച്ചാണ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോള്‍ ഉത്തരവ് പുറപ്പെടുവിച്ചത്

പട്ടാപകല്‍ വീട്ടമ്മയെ കെട്ടിയിട്ടു കവര്‍ച്ച നടത്താന്‍ ശ്രമം; യു പി സ്വദേശി പിടിയില്‍

21 Feb 2020 3:46 PM GMT
യുപി അലിഗര്‍ കോയില്‍ സ്വദേശി അര്‍ബാസ് ഖാന്‍ (30) നെയാണ് പോലിസ് പിടികൂടിയത്. ഇയാള്‍ക്കൊപ്പുമുണ്ടായിരുന്ന സുഹൃത്തും അയല്‍വാസിയുമായ ഇമ്രാന്‍ഖാന്‍(28) ഓടി രക്ഷപെട്ടു. ഇയാള്‍ക്കായി തിരിച്ചില്‍ തുടരുകയാണെന്ന് പോലിസ് പറഞ്ഞു.ഇന്ന് ഉച്ചയക്ക് 12 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.തനിച്ചു താമസിക്കുന്ന അയ്യപ്പന്‍കാവ് സ്വദേശിനിയായ 86 വയസ്സുള്ള മേരി ക്ക് നേരെയാണ് കവര്‍ച്ച ശ്രമം നടന്നത്

അവിനാശിയിലെ വാഹനാപകടം: സുഹൃത്തുക്കള്‍ക്ക് യാത്രാമൊഴി നല്‍കി സഹപ്രവര്‍ത്തകര്‍

20 Feb 2020 5:20 PM GMT
ബൈജുവിന്റെ മൃതദേഹമാണ് എറണാകുളം കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡില്‍ ആദ്യം എത്തിച്ചത്.ബൈജുവിനെ അവസാനമായി ഒരു നോക്കുകാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും എത്തിയത് വന്‍ ജനാവലിയായിരുന്നു. മൃതദേഹങ്ങള്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പേ തന്നെ സ്റ്റാന്‍ഡും പരിസരവും ജനനിബിഡമായിരുന്നു. രാത്രി ഏട്ടരയോടെ ഡ്രൈവര്‍ ബൈജുവിന്റെ മൃതദേഹമാണ് ആദ്യമെത്തിച്ചത്. മൃതദേഹം കണ്ട് സഹപ്രവര്‍ത്തകരില്‍ പലരും നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു

പോലിസിന്റെ വെടിയുണ്ടകളും തോക്കും കാണാതായ സംഭവം: രേഖകള്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം

20 Feb 2020 4:34 PM GMT
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോട്ടയം സ്വദേശി രാമചന്ദ്രകൈമള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിശദീകരണം തേടിയത്.വെടിയുണ്ടകള്‍ കാണാനില്ലെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചെന്നും കോടതി ആരാഞ്ഞു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു. രണ്ടാഴ്ചയ്ക്കുശേഷം കേസ് വീണ്ടും പരിഗണിക്കും.

കൊറോണ: എറണാകുളത്തെ നിരീക്ഷണ പട്ടികയില്‍ നിന്ന് ഇന്ന് 227 പേരെ ഒഴിവാക്കി

20 Feb 2020 1:34 PM GMT
വീടുകളില്‍ കഴിയേണ്ട നിരീക്ഷണ കാലയളവ് 28 ദിവസത്തില്‍ നിന്നും 14 ദിവസമാക്കി ചുരുക്കി കൊണ്ടുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശ പ്രകാരമാണ് ഇത്രയും പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഇന്ന് ഒഴിവാക്കിയത്.അതേ സമയം കൊറോണ ബാധിത രാജ്യങ്ങളില്‍നിന്നും മടങ്ങിവന്ന 6 പേരെകൂടി ഇന്ന് നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തി. നിലവില്‍ 110 പേരാണ് ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളത്. ആരിലും രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ല. ജില്ലയില്‍ നിന്നും ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് രോഗ ബാധ സംശയത്തെ തുടര്‍ന്ന്് ഇന്ന് ഒരാളുടെ രക്തം,ശ്രവം സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ ഇന്ന് ഒരാളെ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു

നെടുങ്കണ്ടം കസ്റ്റഡി മരണം: സിബിഐ അറസ്റ്റു ചെയ്ത എഎസ്‌ഐ മാരടക്കം ആറു പ്രതികള്‍ക്ക് ജാമ്യം

20 Feb 2020 12:58 PM GMT
പ്രതികള്‍ക്ക് മുമ്പ് അനുവദിച്ച ജാമ്യ ഉത്തരവ് സിബിഐ മേല്‍കോടതികളില്‍ ഒരിടത്തും ചോദ്യം ചെയ്തിട്ടില്ലെന്നും ഇവരെ അന്യായമായാണ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തതെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതികളുടെ അറസ്റ്റ് പ്രാഥമികമായി തന്നെ നിയമപരമല്ലെന്നും കോടതി വിലയിരുത്തി

ബിഐഎസ് റെയ്ഡ്: കൊച്ചിയില്‍ വ്യാജ എല്‍ഇഡി ലൈറ്റുകള്‍ പിടിച്ചെടുത്തു

20 Feb 2020 12:15 PM GMT
തൃക്കാക്കരയിലെ വ്യാപാര സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിലാണ് വ്യാജ എല്‍ഇഡി ട്യൂബ് ലൈറ്റുകളും, സ്ട്രീറ്റ് ലൈറ്റുകളും, ഫ്ളഡ് ലൈറ്റുകളും, സ്ലിം പാനല്‍ ലൈറ്റുകളും, സര്‍ഫസ് ലൈറ്റുകളും പിടിച്ചെടുത്തത്. 2016ലെ ബിഐഎസ് നിയമത്തിലെ സെക്ഷന്‍ 17(3) ലംഘിച്ച് മറ്റ് എല്‍ഇഡി നിര്‍മ്മാതാക്കളുടെ ബിഐഎസ് സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക് ദുരുപയോഗം ചെയ്തു വരികയായിരുന്നു ഈ സ്ഥാപനമെന്ന് അധികൃതര്‍ പറഞ്ഞു. ബിഐഎസ് സ്റ്റാന്‍ഡേര്‍ഡ് മാര്‍ക്ക് ദുരുപയോഗം ചെയ്ത നിര്‍മ്മാതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. രണ്ട് വര്‍ഷം വരെ തടവും രണ്ട് ലക്ഷം രൂപയില്‍ കുറയാതെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇതെന്നും ഇവര്‍ വ്യക്തമാക്കി

സ്വകാര്യ ബസുകളിലെ സുരക്ഷ വീഴ്ച: 26 ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്

20 Feb 2020 11:42 AM GMT
വീഴ്ച വരുത്തിയ ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരുടെ ലൈസന്‍സ് സസ്‌പെന്റു ചെയ്യാന്‍ ശുപാര്‍ശ ചെയ്തതായി റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു. വാതില്‍ തുറന്നു വച്ച് യാത്ര ചെയ്തതിനാണ് നടപടി. ഇതു കൂടാതെ സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് എന്നിവ ധരിക്കാതെ യാത്ര ചെയ്തതിന്റെ പേരില്‍ 338 മറ്റു വാഹനയാത്രക്കാര്‍ക്കെതിരെയും നടപടിയെടുത്തു

അന്ന് ഒരു ജീവന്‍ രക്ഷിക്കാന്‍ കാവല്‍ നിന്നു; ഇന്ന് എല്ലാവരെയും കണ്ണീരിലാഴ്ത്തി മടങ്ങി

20 Feb 2020 9:46 AM GMT
കോയമ്പത്തൂര്‍ അവിനാശിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ വി ആര്‍ ബൈജുവിന്റെയും വി ഡി ഗിരീഷിന്റെയും വേര്‍പാടില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിലെ ഇവരുടെ സുഹൃത്തുക്കളായ ജീവനക്കാര്‍.രണ്ടു പേരുടെയും വേര്‍പാട് ഇനിയും വിശ്വാസിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിതുമ്പലോടെ ഇവര്‍ പറയുന്നത്.ബൈജുവിനെയും ഗിരീഷിനെയുംകുറിച്ച് പറയുമ്പോള്‍ നൂറൂനാവാണിവര്‍ക്ക്.ഇരുവരെക്കുറിച്ചും നല്ലതുമാത്രമെ തങ്ങള്‍ക്ക് പറയാനുളളുവെന്ന് ഇവര്‍ പറയുന്നു.ജോലിക്കൊപ്പം മറ്റുള്ളവരെ സഹായിക്കുന്നതിനും ഇരുവരും മുന്‍പന്തിയിയിലായിരുന്നുവെന്ന് സഹജീവനക്കാര്‍ ഓര്‍ക്കുന്നു.

'ക്ഷമിക്കണം, പട്ടാളക്കാരനാണെന്നറിഞ്ഞില്ല ' ; മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ പട്ടാളക്കാരന്റെ വീടാണെന്നറിഞ്ഞതോടെ മാപ്പെഴുതി സ്ഥലം വിട്ടു

20 Feb 2020 5:41 AM GMT
തിരുവാങ്കുളത്ത് മുന്‍ സൈനികനായ പാലത്തിങ്കല്‍ ഐസക് മാണിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷ്ടിക്കാനായി കള്ളന്‍ കയറിയത്.വീടിന്റെ മേല്‍ക്കൂര വരെ പൊളിച്ച് അകത്തുകടന്നപ്പോള്‍ പട്ടാളക്കാരന്റെ തൊപ്പി ഭിത്തിയില്‍ തൂങ്ങിക്കിടക്കുന്നത് കണ്ടത്.പാട്ടാളക്കാര്‍ രാജ്യരക്ഷയ്ക്കായി നടത്തുന്ന സേവനം മനസില്‍ നിറഞ്ഞതോടെ കള്ളന് മാനസാന്തരം വന്നു.ഉടന്‍ സമീപത്തെ ഭിത്തിയില്‍ ഒരു ക്ഷമാപണകുറിപ്പെഴുതിവെച്ച് മടങ്ങുകയായിരുന്നു

ക്രിസ്ത്യന്‍ പള്ളികളിലെ അപ്പവും വീഞ്ഞും വിശ്വാസത്തിന്റെ ഭാഗം:ഇടപെടാന്‍ കഴിയില്ലെന്ന് ഹൈക്കോടതി

19 Feb 2020 4:37 PM GMT
ക്വാളിഫൈഡ് മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്.ഹരജിയില്‍ ഉന്നയിച്ചിരിക്കുന്നത് വിശ്വാസ പരമായ വിഷയമാണെന്നും ഇതില്‍ നടപടിയെടുക്കേണ്ടത് സഭയാണെന്നും കോടതി വ്യക്തമാക്കി.'അപ്പവും വീഞ്ഞും വിശ്വാസത്തിന്റെ ഭാഗമാണ്. ഭക്ഷണ പദാര്‍ഥമല്ല.' എന്നും കോടതി ചൂണ്ടിക്കാട്ടി

കരുണ സംഗീത പരിപാടി: ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയും കണക്കുകള്‍ പുറത്തുവിട്ടും കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍

19 Feb 2020 4:08 PM GMT
പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണം സംബന്ധിച്ച് പോലിസ് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ പ്രസിഡന്റ് ബിജിപാല്‍,സെക്രട്ടറി ഷഹബാസ് അമന്‍, ജോയിന്റ് സെക്രട്ടറിമാരായ സംവിധായകന്‍ ആഷിഖ് അബു, സിതാര കൃഷ്ണകുമാര്‍ എന്നിവര്‍ ഫൗണ്ടേഷന്റെ ഫേസ് ബുക്ക് പേജില്‍ നടത്തിയ ലൈവ് വീഡിയോയിലൂടെ മറുപടിയുമായി രംഗത്തെത്തിയത്.

നെടുങ്കണ്ടം കസ്റ്റഡി മരണം: ആറു പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

19 Feb 2020 2:34 PM GMT
കേസില്‍ അറസ്റ്റിലായ രണ്ട് എ എസ് ഐ മാരടക്കം ആറ് പ്രതികളുടെ ജാമ്യാപേക്ഷയിലും സിബിഐയുടെ കസ്റ്റഡി അപേക്ഷയിലും എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് വാദം കേട്ട ശേഷമാണ് ഹരജികള്‍ വിധി പറയാനായി മാറ്റിയത്.

പോലിസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവം: സി ബി ഐ അന്വേഷണം വേണമെന്ന ഹരജി തള്ളി

19 Feb 2020 12:54 PM GMT
കേസില്‍ പോലിസ് തന്നെ അന്വേഷണം നടത്തുന്നത് കാര്യക്ഷമവും നീതിയുക്തവുമാകില്ലെന്ന് ചൂണ്ടിക്കാണിച്ച് പൊതു പ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളമാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാവില്ലെന്നും ഹരജി അപക്വമാണെന്നും കോടതി വിലയിരുത്തി.മറ്റു രേഖകളോ തെളിവുകളോ ഒന്നും തന്നെ ഹരജിക്കാരന്‍ ഹാജരാക്കിയില്ല.വെടിക്കോപ്പുകള്‍ കാണാതായ സംഭവത്തില്‍ സര്‍ക്കാരിന്റെ അന്വേഷണം നടക്കുന്നില്ലേയെന്നും കോടതി ആരാഞ്ഞു

തീവണ്ടികളുടെ റദ്ദാക്കല്‍ :നടപടി ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രിക്ക് എം പി യുടെ കത്ത്

19 Feb 2020 12:18 PM GMT
മാസങ്ങള്‍ മുന്‍പേ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രികര്‍ക്ക് വന്ന തടസം പുനപരിശോധിക്കേണ്ടതാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് ബെന്നി ബെഹനാന്‍ എം പി അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ബദല്‍ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാതെ സ്വീകരിക്കുന്ന നടപടിയിലൂടെ ബുദ്ധിമുട്ടുന്നത് അരലക്ഷത്തിനടുത്ത് യാത്രികരാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു

കരുണ സംഗീത പരിപാടി: സാമ്പത്തിക ആരോപണത്തില്‍ പോലിസ് അന്വേഷണം തുടങ്ങി

19 Feb 2020 8:48 AM GMT
ഇത് സംബന്ധിച്ച് പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ ഐജി വിജയ് സാഖറെ ഉത്തവിട്ടിരുന്നു.ജില്ലാ ക്രൈം ബ്രാഞ്ച് അസി. കമ്മിഷണര്‍ ബിജി ജോര്‍ജിനാണ് അന്വേഷണ ചുമതല. പ്രാഥമിക അന്വേഷണം മാത്രമാണ് ഇപ്പോള്‍ നടത്തുന്നത്. സാമ്പത്തിക ക്രമക്കേട് ബോധ്യപ്പെട്ടാല്‍ എഫ്‌ഐആര്‍. രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് പോലിസിന്റെ തീരുമാനം. അന്വേഷണത്തിന്റെ ഭാഗമായി ഫൗണ്ടേഷന്‍ ഭാരവാഹികളിലൊരാളായ സംഗീത സംവിധായകന്‍ ബിജിബാലില്‍ നിന്നും മൊഴിയെടുത്തു.ഇവരെക്കൂടാതെ ഫൗണ്ടേഷന്റെ മറ്റു ഭാരവാഹികളായ സംവിധായകന്‍ ആഷിഖ് അബു അടക്കമുളളവരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

മസാല ബോണ്ട് വില്‍പന ചോദ്യം ചെയ്ത് ഹരജി; ഹൈക്കോടതി കിഫ്ബിയുടെ വിശദീകരണം തേടി

18 Feb 2020 3:39 PM GMT
വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളോടും കോടതി നിലപാട് തേടി. മുന്നാഴ്ചക്കകം വിശദീകരണം നല്‍കണം. മസാല ബോണ്ട് വില്‍പന ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ രഞ്ജിത് കാര്‍ത്തികേയന്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതി പരിഗണിച്ചത്

പാതയോരങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചാല്‍ ക്രിമിനല്‍ കേസ്; പോലിസിന് നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍

18 Feb 2020 2:05 PM GMT
സംസ്ഥാനത്തെ എല്ലാ പോലിസ് സ്റ്റേഷനുകളിലേയ്ക്കും ഡിജിപിയുടെ സര്‍ക്കുലര്‍ അയച്ചിട്ടുണ്ടെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഫ്‌ളക്‌സ് നിരോധിച്ചു കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ നടപടി.ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് പൊതു ശല്യമുണ്ടാക്കി എന്നതടക്കമുള്ള കേസുകളെടുത്ത് നിയമനടപടികളുമായി മുന്നോട്ടു പോകണമെന്നാണു സര്‍ക്കുലറില്‍ ഡിജിപി നിര്‍ദേശിച്ചിരിക്കുന്നത്

ഐഎംഎ കൊച്ചി മിനി മാരത്തോണ്‍ മാര്‍ച്ച് ഒന്നിന്

18 Feb 2020 1:49 PM GMT
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഈ മാസം 25 വരെ പേര് രജിസ്റ്റര്‍ ചെയ്യാം. ഐഎംഎ ഹൗസില്‍ നേരിട്ടും, ഐഎംഎയുടെ വെബ്സൈറ്റിലെ ലിങ്ക് മുഖേനയും രജിസ്‌ട്രേഷന്‍ നടത്താം. മാര്‍ച്ച് ഒന്നിന് രാവിലെ 6ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നി്ന്നാരംഭിക്കുന്ന മാരത്തോണ്‍ തിരികെ സ്റ്റേഡിയത്തില്‍ സമാപിക്കും. 5 കിലോമീറ്ററിന്റെയും 10 കിലോമീറ്ററിന്റെയും ദൈര്‍ഘ്യമുള്ള രണ്ട് കാറ്റഗറിയാണുള്ളത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വെവ്വേറെയാണ് മല്‍സരം

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം; മണിക്കുറുകള്‍ കഴിഞ്ഞിട്ടും തീഅണയ്ക്കാനായില്ല; അഗ്നിശമന സേന ശ്രമം തുടരുന്നു

18 Feb 2020 1:32 PM GMT
രാത്രിയിലും അഗ്നിശമന സേന വിഭാഗങ്ങളുടെ പ്രവര്‍ത്തനം തുടരുന്നതിനായി ഹൈ മാസ്റ്റ് ലൈറ്റുകളും ഹസ്‌ക ലൈറ്റുകളും പ്രദേശത്ത് സ്ഥാപിച്ചിട്ടുണ്ട്.കൊച്ചി കപ്പല്‍ശാലയില്‍ നിന്നുള്ള ഫയര്‍ ഫൈറ്റിംഗ് യൂനിറ്റുകളും ഉടനെ എത്തി തീ അണയ്ക്കാനുള്ള ശ്രമത്തില്‍ പങ്കാളിയാകും

നെടുമ്പാശേരിവഴി കടത്താന്‍ ശ്രമിച്ച 69 ലക്ഷത്തിന്റെ സ്വര്‍ണവും 13 ലക്ഷത്തിന്റെ വിദേശ കറന്‍സിയും പിടികൂടി

18 Feb 2020 12:35 PM GMT
നാലു സ്ത്രീകള്‍ അടക്കം ആറു പേരെ എയര്‍കസ്റ്റംസ് കസ്റ്റഡിയിലെടുത്തു

നെടുങ്കണ്ടം കസ്റ്റഡി മരണം: രണ്ട് എ എസ് ഐ മാരടക്കം ആറു പോലിസുകാരെക്കൂടി സിബി ഐ അറസ്റ്റു ചെയ്തു

18 Feb 2020 9:47 AM GMT
എ എസ് ഐ മാരായ റെജിമോന്‍,റോയി പി വര്‍ഗീസ്, പോലിസുകാരയ ജിതിന്‍ കെ ജോര്‍ജ്,സഞ്ജീവ് ആന്റണി,നിയാസ്,ഹോംഗാര്‍ഡ് ജെയിംസ് എന്നിവരെയാണ് കേസ് അന്വേഷിക്കുന്ന സിബി ഐ സംഘം അറസ്റ്റു ചെയ്തത്. ഇവരെ കൊച്ചിയിലെ സിബി ഐ കോടതിയില്‍ ഹാജരാക്കും. കേസില്‍ മുന്‍ എസ് ഐ സാബുവിനെ ഇന്നലെ സിബി ഐ അറസ്റ്റു ചെയ്തിരുന്നു.

10 കോടി രൂപ വെളിപ്പിച്ചെന്ന ആരോപണം:ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വിജിലന്‍സ്

18 Feb 2020 7:35 AM GMT
നോട്ടു നിരോധന കാലയളവില്‍ 10 കോടിയുടെ ഇടപാടു നടന്നുവെന്നും പാലാരിവട്ടം പാലം അഴിമതിക്കേസുമായി ഇതിനു ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയില്‍ നേരത്തെ ഹരജിയെത്തിയത്.ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സിനോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. ഇതിനുള്ള മറുപടിയായിട്ടാണ് ഇബ്രാഹിംകുഞ്ഞിനെ ഒരു തവണ ചോദ്യം ചെയ്തിരുന്നുവെന്നും ഇനിയും വിശദമായ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചത്

നെടുങ്കണ്ടം കസ്റ്റഡി മരണം: മുന്‍ എസ് ഐ സാബുവിനെ സിബി ഐ കസ്റ്റഡിയില്‍ വിട്ടു

18 Feb 2020 3:07 AM GMT
കഴിഞ്ഞ ദിവസം സിബി ഐ അറസ്റ്റു ചെയ്ത ഒന്നാം പ്രതി മുന്‍ എസ് ഐ സാബുവിനെ 22 വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു. എറണകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് സാബൂവിനെ കസ്റ്റിഡിയില്‍ വിട്ടത്. 8 ദിവസത്തെ കസ്റ്റഡിയാണ് സിബിഐ ആവശ്യപ്പെട്ടതെങ്കിലും സിജെഎം കോടതി ആറു ദിവസത്തെ കസറ്റഡി അനുവദിച്ചു

പെട്രോള്‍ പമ്പിലെ കൊലപാതകം: ഒരു വര്‍ഷത്തിനു ശേഷം പ്രതി പിടിയില്‍

18 Feb 2020 2:53 AM GMT
അസം നൗഗോണ്‍ ജില്ലയില്‍ മഹ്ബോര്‍ അലി ഗ്രാമത്തില്‍ പങ്കജ് മണ്ഡല്‍ (21) നെ ആണ് പോലിസ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിന് സമീപം മാറമ്പിള്ളിയില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിന് ആഴ്ചകള്‍ക്ക് മുന്‍പ് പെട്രോള്‍ പമ്പില്‍ ജോലിക്ക് എത്തിയ ഇരുവര്‍ക്കും പമ്പുടമ, പമ്പിന്റെ എതിര്‍വശത്തുള്ള മൂന്നു നില കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ താമസ സൗകര്യം ഒരുക്കിയിരുന്നു. ഈ കെട്ടിടത്തില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 20നാണു കൊലപാതകം നടന്നത്. മൊഹിബുള്ള പങ്കജ് മണ്ഡലിനെ അടിച്ചതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു.ഉറക്കത്തില്‍ മൊഹിബുള്ളയെ ഇരുമ്പു വടികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.കൊലപതകത്തിന് ശേഷം പ്രതി മുറി പൂട്ടി രക്ഷപെടുകയായിരുന്നു

കോടികള്‍ വിലവരുന്ന മയക്ക്മരുന്നു വില്‍പന:നാലു പേര്‍ കൂടി പിടിയില്‍

18 Feb 2020 2:40 AM GMT
കേസില്‍ കഴിഞ്ഞ ദിവസം മുളന്തുരുത്തി പോലിസ് അറസ്റ്റ് ചെയ്ത പട്ടിമറ്റം സ്വദേശി അനസ് (30)ന്റെ കൂട്ടാളികളായ കുമ്മനോട് ബിനു (34), ആലുവ സ്വദേശി മുഹമ്മദ് മുഷ്താക്(22), കുമ്മനോട സ്വദേശി അനൂപ് (20), വെങ്ങോല സ്വദേശി ദിലീപ്കുമാര്‍(34) എന്നിവരാണു പിടിലായത്.

സിഎജി റിപോര്‍ട്ട് നിസാരവല്‍ക്കരിക്കാന്‍ ശ്രമം: ബെന്നി ബഹനാന്‍

18 Feb 2020 2:24 AM GMT
സിഎജി റിപോര്‍ട്ടില്‍ കുറ്റക്കാരനെന്ന് ആരോപിക്കപ്പെടുന്ന ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെയും ചീഫ് സെക്രട്ടറി ടോം ജോസിനെതിരെയും നിഷ്പക്ഷമായ അന്വേഷണം വേണം.പോലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ടിരിക്കുന്ന ക്രമക്കേടുകളെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ന്യായീകരിക്കുകയാണ് ചെയ്തത്. ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള പല സുപ്രധാന കാര്യങ്ങളും കൃത്യമായ നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് നടന്നിരിക്കുന്നത്.
Share it
Top