പാല്‍ക്ഷാമം പരിഹരിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മില്‍മ യോഗം ഇന്ന്

13 Feb 2020 1:17 AM GMT
ഇതര സംസ്ഥാനങ്ങളില്‍ നിന്നും പാല്‍ വാങ്ങാന്‍ നീക്കമുണ്ടെങ്കിലും കര്‍ണാടകയില്‍ നിന്ന് നേരത്തെ ലഭിച്ചിരുന്ന പാലിന്റെ പകുതി പോലും ഇപ്പോള്‍ ലഭ്യമാകുന്നില്ല.

'പാര്‍ലമെന്റിന് സമീപം സമരത്തിന് സ്ഥലം അനുവദിക്കൂ'; പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്ന് ശാഹീന്‍ ബാഗിലെ സ്ത്രീകള്‍

12 Feb 2020 7:28 AM GMT
ജാമിഅയിലെ സമരക്കാരെ പോലിസ് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അവര്‍ ശക്തമായി പ്രതിഷേധിച്ചു. 'എത്ര ക്രൂരമായാണ് നമ്മുടെ പോലിസും സര്‍ക്കാരും സമാധനപരമായി സമരം നടത്തുന്നവരെ അടിച്ചമര്‍ത്തുന്നത്'. ശാഹീന്‍ ബാഗിലെ സമരക്കാര്‍ ചോദിച്ചു.

അസമിലെ എൻആർസി വിരങ്ങൾ കാണാതായി...

12 Feb 2020 7:15 AM GMT
പൗരത്വ പട്ടികയിൽ ഉൾപ്പെട്ടവരുടേയും പുറത്താക്കപ്പെട്ടവരുടേയും വിവരങ്ങളാണ് ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നത്.

പ്രതിഷേധം ശക്തം; ഭൂതത്താന്‍കെട്ടിലെ അനധികൃത ബണ്ട് തല്‍ക്കാലം പൊളിക്കില്ല

12 Feb 2020 6:52 AM GMT
പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതോടെ എല്‍ദോ എബ്രഹാം എംഎല്‍എ വിഷയത്തില്‍ ഇടപെടുകയായിരുന്നു. പിന്നാലെ. കൂടുതല്‍ ചര്‍ച്ച നടത്തിയ ശേഷം നടപടി എടുത്താല്‍ മതി എന്ന് അധികൃതര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച തുടങ്ങിയത് ഷീലാ ദീക്ഷിതിന്റെ കാലത്ത്: പി സി ചാക്കോ

12 Feb 2020 5:45 AM GMT
ഷീല ദീക്ഷിത് മുഖ്യമന്ത്രി ആയിരുന്ന സമയത്തു തന്നെ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച ആരംഭിച്ചു. ആം ആദ്മി പാര്‍ട്ടിയിലേക്ക് പോയ വോട്ടുകള്‍ ഇപ്പോഴും അവിടെ തന്നെ തുടരുകയാണ്. പി സി ചാക്കോ പറഞ്ഞു.

ഭര്‍ത്താവ് കാറില്‍ ഉപേക്ഷിച്ച വീട്ടമ്മ മരിച്ചു; അവശയായി കാറില്‍ കിടന്നത് രണ്ട് ദിവസം

12 Feb 2020 5:13 AM GMT
വീട്ടിലേക്കുള്ള യാത്രക്കിടെ ഭര്‍ത്താവ് മൂത്രം ഒഴിക്കാനെന്ന് പറഞ്ഞ് പുറത്ത് പോയെന്നും പിന്നീട് തിരിച്ച് വന്നില്ലെന്നാണ് ലൈലാമണി പോലിസിനോട് പറഞ്ഞത്.

എഎപി നേതാവിന് നേരെ വെടിവയ്പ്പ്: കൊല്ലപ്പെട്ടത് ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ് -വ്യക്തി വൈരാഗ്യമെന്ന് പോലിസ്

12 Feb 2020 4:39 AM GMT
ഇന്നലെ രാത്രിയാണ് എഎപി എംഎല്‍എ നരേഷ് യാദവിന് നേരെ വെടിയുതിര്‍ക്കുകയും പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും ചെയ്തത്. വിജയത്തിന് ശേഷം എഎപി എംഎല്‍എ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് വെടിവെപ്പുണ്ടായത്.

കൊറോണ ഇനി 'കൊവിഡ്-19'; ചൈനയില്‍ മരണം 1113 ആയി

12 Feb 2020 3:02 AM GMT
കൊറോണ ചികിത്സയ്ക്കുള്ള ആദ്യ വാക്‌സിന്‍ 18 മാസത്തിനുള്ളില്‍ പുറത്തിറക്കുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം പറഞ്ഞു.

'ഇപ്പോഴാണ് ശരിക്കും ഷോക്കടിച്ചത്'!; അമിത് ഷായെ വിമര്‍ശിച്ച് എഎപിയുടെ അമാനത്തുല്ല ഖാന്‍

12 Feb 2020 2:22 AM GMT
പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും യോഗി ഉള്‍പ്പടെ മുഖ്യമന്ത്രിമാരും കാടിളക്കി പ്രചാരണം നടത്തിയിട്ടും കേന്ദ്രത്തിന്റെ മൂക്കിന് താഴെയുള്ള ഡല്‍ഹിയില്‍ രണ്ടക്കം കടക്കാന്‍ സാധിക്കാത്തതിലുളള ഞെട്ടലിലാണ് ബിജെപി.

അലന്‍-താഹ മോചനം; കേരള സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് അക്കാദമിക സമൂഹം

12 Feb 2020 1:37 AM GMT
വിദ്യാര്‍ഥികള്‍ തങ്ങളുടെ വിമര്‍ശക സ്വരം ഉയര്‍ത്തുന്ന സന്ദര്‍ഭത്തില്‍ ലഘുലേഖകളും പുസ്തകങ്ങളും കയ്യില്‍ വെച്ചു എന്നതുള്‍പ്പെടെയുള്ള കുറ്റാരോപണങ്ങളുടെ പേരില്‍ വിദ്യാര്‍ഥികളെ തുറുങ്കിലടക്കുന്നത് എല്ലാത്തരം പ്രതിഷേധങ്ങളെയും നിശ്ശബ്ദമാക്കുന്നതിനാണ് വഴിവെക്കുകയെന്ന് ചൂണ്ടിക്കാട്ടുന്നു.

ഡല്‍ഹിയില്‍ ആം ആദ്മി എംഎല്‍എക്ക് നേരെ വധശ്രമം; പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

12 Feb 2020 1:05 AM GMT
ഡല്‍ഹി മെഹ്‌റൗലി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് നരേഷ്. കിഷന്‍ഗര്‍ഹ് പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സിഎഎ: പ്രവാസി സാംസ്‌കാരിക വേദി ഉപവാസ സംഗമം സംഘടിപ്പിച്ചു

11 Feb 2020 7:30 PM GMT
വിവിധ ജില്ലാ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ഉപവാസ പന്തലില്‍ നാട്ടിലെ സമരങ്ങളെ അനുസ്മരിപ്പിക്കും വിധമുള്ള സമരപ്പാട്ടുകള്‍, നാടകം, സ്‌കിറ്റുകള്‍, ചരിത്ര കഥാ പ്രസംഗങ്ങള്‍, 1921നെ ഓര്‍മിപ്പിക്കുന്ന പാട്ടും കഥയും തുടങ്ങിയവ അരങ്ങേറി.

എന്‍ആര്‍സി വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി; ക്ലൗഡ് സ്‌റ്റോറേജിന്റെ കാലാവധി കഴിഞ്ഞെന്ന് അധികൃതര്‍

11 Feb 2020 7:14 PM GMT
സുപ്രീംകോടതി ഉത്തരവ് പ്രകാരം 2019 ഒക്ടോബറില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വിവരങ്ങളാണ് അപ്രത്യക്ഷമായിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രോഗ്രസീവ് പ്രഫഷണല്‍ ഫോറം ബജറ്റ് ചര്‍ച്ച സംഘടിപ്പിക്കുന്നു

11 Feb 2020 6:27 PM GMT
ഫെബ്രുവരി 14നു വൈകിട്ട് 5.30നു ദമ്മാം റോസ് റെസ്‌റ്റോറന്റില്‍ നടക്കുന്ന പരിപാടിയില്‍ കിഴക്കന്‍ പ്രവിശ്യയിലുള്ള വിവിധ കമ്പനികളിലെ സാമ്പത്തിക വിദഗ്ദരും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരും പങ്കെടുക്കും.

ദേശീയ തൊഴിലുറപ്പ് പദ്ധതി കുടിശ്ശിക: വ്യക്തമായ മറുപടിയില്ലാതെ കേന്ദ്രം

11 Feb 2020 6:19 PM GMT
പദ്ധതിയുടെ കീഴില്‍ കൊടുത്തു തീര്‍ക്കാന്‍ എത്ര കുടിശ്ശികയാണ് ബാക്കിയുള്ളതെന്നും അത് എപ്പോള്‍ കൊടുത്തു തീര്‍ക്കുമെന്നുമാണ് എംപി ചോദിച്ചത്. എന്നാല്‍, ഇതിനായി ജില്ലാടിസ്ഥാനത്തിലോ സംസ്ഥാനടിസ്ഥാനത്തിലോ ഫണ്ട് നീക്കിവെച്ചിട്ടില്ലെന്നാണ് മന്ത്രി മറുപടി നല്‍കിയത്.

AAP വിജയം ആഹ്ലാദകരം: പ്രവാസികൾ

11 Feb 2020 6:09 PM GMT
പൗരത്വ പ്രക്ഷോഭങ്ങളുടെ പശ്ചാതലത്തില്‍ ഡല്‍ഹിയെ ആം ആദ്മി പാര്‍ട്ടിയുടെ മികച്ച വിജയം ബിജെപിയുടെ ധ്രുവീകരണ രാഷ്ട്രീയത്തിനുള്ള തിരിച്ചടിയാണെന്ന് പ്രവാസികള്‍. സൗദി കിഴക്കന്‍ പ്രവിശ്യയിലെ വിവിധമേഖലയില്‍ ജോലിച്ചെയ്യുന്നവര്‍ തേജസ് ന്യൂസിനോട് പ്രതികരിക്കുന്നു.

ജിദ്ദ പത്തനംതിട്ട ജില്ലാ സംഗമം 11ാം വാര്‍ഷികം ആഘോഷിക്കുന്നു

11 Feb 2020 6:04 PM GMT
പത്തനംതിട്ട ജില്ലയില്‍നിന്നുമുള്ള ജിദ്ദയിലെ പ്രവാസികളുടെ കൂട്ടായ്മയാണ് പത്തനംതിട്ട ജില്ലാ സംഗമം (പിജെഎസ്)

ഉല്‍സവത്തിനിടെ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

11 Feb 2020 5:55 PM GMT
എടക്കുളം സ്വദേശികളായ പുത്തന്‍വീട്ടില്‍ ആസ്മിന്‍, ഈശ്വരമംഗലത്ത് അഖ്‌നീഷ് എന്നിവരാണ് പിടിയിലായത്.

ഡല്‍ഹി ഫലം ബിജെപിയുടെ ധ്രുവീകരണ അജണ്ടക്ക് ഏറ്റ തിരിച്ചടി

11 Feb 2020 5:49 PM GMT
ഈ വിജയം മാത്രം മുന്നില്‍ കണ്ടുകൊണ്ടു ദേശിയ രാഷ്ട്രീയത്തെ നിര്‍വചിക്കുന്നത് ശരിയായിരിക്കില്ല. കെജ്‌രിവാള്‍ ഒരിക്കലും ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രത്യയശാസ്ത്രപരമായോ, പ്രായോഗികമായോ എതിര്‍ത്തിട്ടില്ല.

കൊറോണ വൈറസ്: സംസ്ഥാനത്ത് 3447 പേര്‍ നിരീക്ഷണത്തില്‍ -മാര്‍ഗരേഖകള്‍ പരിഷ്‌കരിച്ചു

11 Feb 2020 5:23 PM GMT
ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വീടുകളിലും ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള മാര്‍ഗരേഖകള്‍ പരിഷ്‌കരിച്ചിട്ടുണ്ട്. ഈ മാര്‍ഗരേഖ അനുസരിച്ച് വ്യക്തികളെ നിരീക്ഷണത്തില്‍ നിന്നും ഒഴിവാക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

മുസ്‌ലിം പൗരത്വ പ്രക്ഷോഭങ്ങളെ തീവ്രവാദമാക്കുന്ന മുഖ്യമന്ത്രി മാപ്പു പറയണം: ഉലമ സംയുക്ത സമിതി

11 Feb 2020 5:13 PM GMT
പൗരത്വത്തെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ച സംഘപരിവാറിന്റെ അതേ രീതിയില്‍ അതിനെതിരേയുള്ള സമരത്തെയും മുഖ്യമന്ത്രി മതം പറഞ്ഞ് ഭിന്നിപ്പിക്കുകയാണ് ചെയ്തത്.

അമിത് ഷാ ഇത് തുടക്കം മാത്രം..

11 Feb 2020 4:57 PM GMT
ഒരു വർഷത്തിനും രണ്ടു മാസത്തിനുമിടെ ആറ് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലാണ് ബി.ജെ.പി പരാജയപ്പെട്ടത്്. സംസ്ഥാനങ്ങളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുക എന്ന ബിജെപി ലക്ഷ്യത്തിന് കൂടിയാണ് സമരകേന്ദ്രമായ ദൽഹി തിരിച്ചടി നൽകിയത്.

'ഒരു ഇന്ത്യ ഒരു ജനത' പരിപാടി വെള്ളിയാഴ്ച ഷാര്‍ജയില്‍; രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

11 Feb 2020 3:21 PM GMT
രമേശ് ചെന്നിത്തലയുടെ മൂന്നു ദിവസത്തെ യുഎഇ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് അദ്ദേഹം ദുബയില്‍ എത്തും.

സ്വകാര്യ ടെലികോം കമ്പനികള്‍ സര്‍ക്കാരില്‍ അടക്കാനുള്ളത് 92,000 കോടി

11 Feb 2020 2:29 PM GMT
കേന്ദ്ര ആശയവിനിമയ സഹമന്ത്രി സഞ്ജയ് ധോത്രെ ലോക്‌സഭയില്‍ ബെന്നി ബെഹനാന്‍ എം പി യുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യകത്മാക്കിയത്.

സംവരണം: സുപ്രിം കോടതി വിധി ഫാഷിസ്റ്റ് അജണ്ടയ്ക്ക് ആക്കം കൂട്ടുമെന്ന് എസ്ഡിപിഐ

11 Feb 2020 1:57 PM GMT
ജനാധിപത്യത്തിലെ പ്രതീക്ഷയും അവസാന ആശ്രയവുമായ സുപ്രിം കോടതിയില്‍ നിന്ന് ഇത്തരം വിധികളുണ്ടാവുന്നത് അനുചിതമാണ്. എം കെ ഫൈസി പറഞ്ഞു.

ഡല്‍ഹിയില്‍ മത്സരിച്ച മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിലും സിപിഎം നോട്ടക്ക് പിന്നില്‍ -ആകെ ലഭിച്ചത് 1138 വോട്ട്

11 Feb 2020 1:42 PM GMT
മൊത്തം വോട്ട് വിഹിതത്തില്‍ 0.01 ശതമാനമാണ് സിപിഎം പെട്ടിയില്‍ വീണത്. 0.02 ശതമാനം വോട്ട് നേടിയ സിപിഐ സിപിഎമ്മിനേക്കാള്‍ കൂടുതല്‍ വോട്ട് വിഹിതം നേടി.

കൊറോണ: കോഴിക്കോട് രണ്ട് പേര്‍ ആശുപത്രി വിട്ടു -398 പേര്‍ നിരീക്ഷണത്തില്‍

11 Feb 2020 12:55 PM GMT
ഡിഎംഒയുടെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശുപത്രികളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ കീഴിലും നടപ്പിലാക്കിയ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

പ്രതിരോധം തീര്‍ത്ത് വിജയ് ഫാന്‍സ്; ചിത്രീകരണം തടസ്സപ്പെടുത്താനുള്ള ബിജെപി നീക്കം പാളി

9 Feb 2020 7:26 AM GMT
എന്‍എല്‍സി മെയിന്‍ ഗേറ്റിലേക്ക് മാര്‍ച്ച് നടത്തിയതിന് പിന്നാലെയാണ് ഷൂട്ടിംഗ് ലൊക്കേഷന്‍ ഉപരോധിക്കുമെന്ന് നേതാക്കള്‍ അറിയിച്ചത്. മെയിന്‍ ഗേറ്റിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകരെ വിജയ് ഫാന്‍സ് പ്രതിരോധിച്ചു. പോലിസ് ഇടപെട്ടാണ് സംഘര്‍ഷം ഒഴിവാക്കിയത്.

'കെ എം മാണിയുടെ സ്മാരകത്തില്‍ പണം എണ്ണുന്ന യന്ത്രം കൂടി കാണും'; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സുഭാഷ് ചന്ദ്രന്‍

9 Feb 2020 6:49 AM GMT
പൊതുജനത്തിന്റെ പണം എടുത്ത് മരിച്ച രാഷ്ട്രീയക്കാരുടെ പേരില്‍ വീട്ടുകാര്‍ തുടങ്ങുന്ന ട്രസ്റ്റിന് കൊടുക്കാന്‍ ഏത് നിയമമാണ് നിങ്ങള്‍ക്ക് അധികാരം തന്നതെന്ന് ഹരീഷ് വാസുദേവനും ചോദിച്ചിരുന്നു.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ഥ്യമാകണമെന്നില്ല: അമിത് ഷാ

9 Feb 2020 6:27 AM GMT
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വരുന്നത് വൈകിട്ട് അഞ്ച് മണിവരെയുള്ള കണക്കനുസരിച്ചാണ്. എന്നാല്‍, അഞ്ച് മണി കഴിഞ്ഞാണ് ബിജെപിയെ പിന്തുണയ്ക്കുന്നവര്‍ വോട്ട് ചെയ്യാന്‍ എത്തിയതെന്ന് ബിജെപി വനിതാ നേതാവ് മീനാക്ഷി ലേഖിയും പറഞ്ഞു.

സിഎഎ അടിയന്തരമായി നിരുപാധികം റദ്ദാക്കുക; കേന്ദ്രത്തോട് ഗോവ ആര്‍ച്ച് ബിഷപ്പ്

9 Feb 2020 5:43 AM GMT
പനാജിയില്‍ നടക്കുന്ന പരിപാടിയിലേക്ക് ആര്‍എസ്എസ് ക്ഷണിച്ചതിനു പിന്നാലെയാണ് പൗരത്വ ഭേദഗതി നിയമത്തില്‍ നിലപാട് വ്യക്തമാക്കി ബിഷപ്പ് വാര്‍ത്താകുറിപ്പ് പുറത്തിറക്കിയത്.

'ഇത്രയും തരംതാഴ്ന്ന സര്‍ക്കാരിനെ എവിടെയും കണ്ടിട്ടില്ല'; മുസ്‌ലിംകള്‍ക്കെതിരായ ബിജെപി വിദ്വേഷ പരാമര്‍ശത്തില്‍ രഘുറാം രാജന്‍

9 Feb 2020 4:23 AM GMT
മുസ്‌ലിം സ്ത്രീകള്‍ വോട്ട് ചെയ്യുന്നതിനായി വരി നില്‍ക്കുന്ന വീഡിയോക്കൊപ്പം 'രേഖകളെല്ലാം സുരക്ഷിതമായി സൂക്ഷിച്ചോളൂ. ദേശീയ ജനസംഖ്യ പട്ടികക്ക് ഉപകാരപ്പെടും'. എന്നായിരുന്നു ബിജെപി കര്‍ണാടക ഘടകത്തിന്റെ ട്വീറ്റ്.

രണ്ടര കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

9 Feb 2020 3:48 AM GMT
തൃശൂരിലെ സ്‌കൂള്‍-കോളജുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും കഞ്ചാവ് വില്‍പന നട ത്തിയിരുന്നത്.

കൊറോണയില്‍ ചൈനയില്‍ മരണം 811; ഇന്നലെ മാത്രം മരിച്ചത് 89 പേര്‍

9 Feb 2020 3:40 AM GMT
മരണസംഖ്യ 2003-04 ലെ സാര്‍സ് ബാധ മരണത്തെക്കാള്‍ കൂടുതലായി. ലോകത്താകമാനം 774 പേരാണ് സാര്‍സ് ബാധയെ തുടര്‍ന്ന് മരിച്ചത്.

വാഹനത്തില്‍ കടത്തിയ 474 കുപ്പി വിദേശ മദ്യം പിടികൂടി

9 Feb 2020 3:29 AM GMT
വാഹനത്തിന്റെ പിന്‍വശം പ്ലാറ്റ്‌ഫോമില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടികളില്‍ അടുക്കി വച്ച നിലയിലായിരുന്നു 42 കെയ്‌സ് മദ്യം സൂക്ഷിച്ചിരുന്നത്.

മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ പി പരമേശ്വരന്‍ അന്തരിച്ചു

9 Feb 2020 1:39 AM GMT
ഇന്ന് വൈകിട്ട് നാലുവരെ ഭൗതിക ശരീരം കൊച്ചിയിലെ ആര്‍എസ്എസ് സംസ്ഥാന കാര്യാലയത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് ആലപ്പുഴ മുഹമ്മയിലെ അദേഹത്തിന്റെ വസതിയില്‍ അന്ത്യകര്‍മ്മകള്‍ നടക്കും.
Share it
Top