90 കോടിയുടെ വായ്പാ തട്ടിപ്പ്: ഒമ്പതിടത്ത് ഇഡി റെയ്ഡ്

ന്യൂഡല്‍ഹി: 90 കോടിയുടെ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തമിഴ്‌നാട്ടിലെ ഒമ്പതിടങ്ങളില്‍ റെയ്ഡ് നടത്തി. വിരുദുനഗര്‍, മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. വിരുദുനഗറിലെ ഇന്‍ശുമതി റിഫൈനറീസ് ഉള്‍പ്പെട്ടതാണ് കേസ്. കള്ളപ്പണം വെളുപ്പിക്കുന്നത് തടയല്‍ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആര്‍ ഷെന്‍ഹാഗനും മറ്റു ചിലരുമാണ് കമ്പനി ഉടമകള്‍. ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടന്നു. വ്യാജരേഖകളും ജാമ്യച്ചീട്ടുകളും ഉപയോഗിച്ചാണ് എസ്ബിഐയില്‍ നിന്ന് വായ്പയെടുത്തത്. നേരത്തേ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തത്.

RELATED STORIES

Share it
Top