thrissur local

89 കുടുംബങ്ങള്‍ക്ക് ഭവനമൊരുക്കി കണ്ടാണശ്ശേരി പഞ്ചായത്ത് ബജറ്റ്

കുന്നംകുളം: 89 കുടുംബങ്ങള്‍ക്ക് ഭവനമൊരുക്കുന്നതിന് ഫണ്ട് വകയിരുത്തി കണ്ടാണശ്ശേരി പഞ്ചായത്ത് ബജറ്റ്. ഇന്നലെ പഞ്ചായത്ത് ഹാളില്‍ 2018-19 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് നീതു സിന്റോ അവതരിപ്പിച്ചു. കാര്‍ഷിക കുടിവെള്ള മേഖലയ്ക്ക് കൂടി ഊന്നല്‍ നല്‍കുന്ന ബജറ്റാണ് കണ്ടാണശ്ശേരി പഞ്ചായത്തില്‍ അവതരിപ്പിച്ചത്.
അമ്പത്തി ഒന്‍പത് കോടി എഴുപത്തി അഞ്ച് ലക്ഷത്തി നാല്‍പത്തി രണ്ടായിരത്തി അഞ്ഞൂറ്റി തൊണ്ണൂറ്റിനാല് രൂപ വരവും, നാല്‍പത്തി രണ്ട് കോടി മുപ്പത്തി ഒന്ന് ലക്ഷത്തി തൊണ്ണൂറായിരത്തി മുന്നൂറ്റി അമ്പത് രൂപ ചെലവും പതിനേഴ് കോടി നല്‍പ്പത്തിമൂന്ന് ലക്ഷത്തി അമ്പത്തിരണ്ടായിരത്തി ഇരുന്നൂറ്റിനാല്‍പ്പത്തിനാല് രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. കാര്‍ഷിക മേഖലയില്‍ തെങ്ങ്, നെല്‍കര്‍ഷകര്‍ക്ക് വളം, കൂലി ചെലവ്, നെല്‍വിത്ത് എന്നിവ നല്‍കുന്നതിനൊപ്പം ഇരിപ്പൂ കര്‍ഷകര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് മുന്‍ഗണനയും ബജറ്റ് വാഗ്ദാനം ചെയ്യണുണ്ട്. വനിതകള്‍ക്കായി എല്‍ഇഡി നിര്‍മാണം, പേപ്പര്‍ ബാഗ് നിര്‍മാണം കുട നിര്‍മാണ യൂനിറ്റ് എന്നിവ ആരംഭിക്കും. പുതിയ കുടിവെള്ള പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് ഫണ്ട് അനുവദിക്കും. ഭിന്നശേഷിക്കാര്‍ക്കായുള്ള ബഡ്‌സ് സ്‌കൂള്‍ പ്രവര്‍ത്തനസജ്ജമാക്കും. തെരുവുവിളക്ക് പരിപാലനത്തിനായി സ്ട്രീറ്റ് മെയില്‍ പഞ്ചായത്തിലെ മുഴുവന്‍ മേഖലയിലേക്കും വ്യാപിപ്പിക്കുന്നതിനും, 1000 എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിക്കുന്നതിനും ഫണ്ട് വകയിരുത്തിയിട്ടുണ്ട്.  പഞ്ചായത്ത് പ്രസിഡന്റ് കെ ജി പ്രമോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റിന്റെ ബജറ്റ് അവതരണത്തിന് ശേഷം ചര്‍ച്ചയും നടന്നു.
Next Story

RELATED STORIES

Share it