80കാരനുള്‍പ്പെടെ 6 പേര്‍ 16കാരിയെ ആറു മാസത്തോളം പീഡിപ്പിച്ചു

ഭോപാല്‍: മധ്യപ്രദേശിലെ ജബല്‍പ്പൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ 80 വയസ്സുകാരനുള്‍പ്പെടെ ആറുപേര്‍ ആറു മാസത്തോളം പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തായത്. സംഭവത്തില്‍ അഞ്ചുപേരെ പോലിസ് അറസ്റ്റ് ചെയ്തു. വചന്‍ രജക്, സോനു രജക്, രാജ് കുമാര്‍ രജക്, രവി രജക്, ഭൂറ രജക് എന്നിവരാണ് അറസ്റ്റിലായത്. ഒളിവില്‍പോയ പ്രതികളിലൊരാളായ 80കാരന്‍ സുഖ്‌ദേവ് തിവാരിക്കായി പോലിസ് തിരച്ചില്‍ ശക്തമാക്കി.



കുടുംബത്തിന് സമുദായ ഭ്രഷ്ട് കല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ ഇവര്‍ ഇത്രകാലം പീഡിപ്പിച്ചത്. ഭീഷണിയില്‍ ഭയന്ന പെണ്‍കുട്ടി ഈ വിവരം വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചു. ഒടുവില്‍ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോഴാണ് കുട്ടി മാതാവിനോട് സംഭവം പറഞ്ഞത്.

RELATED STORIES

Share it
Top