8 ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പിടിയില്‍മുക്കം: അനധികൃത വില്‍പനക്ക് കൊണ്ടുപോവുകയായിരുന്ന എട്ട് ലിറ്റര്‍ വിദേശമദ്യവുമായി യുവാവ് പിടിയില്‍. അരീക്കോട് ഊര്‍ങ്ങാട്ടിരി സ്വദേശി കെ അശോകനാണ് മുക്കം പോലിസിന്റെ പിടിയിലായത്. ഇയാള്‍ സ്ഥിരമായി തിരുവമ്പാടി ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നും മദ്യം വാങ്ങി നാട്ടിലെത്തിച്ച് വില്‍പന നടത്തി വരികയായിരുന്നു. ഇയാളില്‍ നിന്ന് ഒരു ലിറ്ററിന്റെ എട്ട് കുപ്പി മദ്യം പോലിസ് പിടിച്ചെടുത്തു. മദ്യം കടത്താനുപയോഗിച്ച സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ വൈകുന്നേരം മുക്കം അരീക്കോട് റോഡില്‍ ഓടത്തെരുവില്‍ എന്‍ സി ആശുപത്രിക്കടുത്ത് നിന്ന് വാഹന പരിശോധനക്കിടെയാണ് അശോകന്‍ പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

RELATED STORIES

Share it
Top