Kollam Local

76 സ്‌കൂളുകള്‍ക്ക് നൂറുമേനി ; 27 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകള്‍



കൊല്ലം: എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയില്‍ 76 സ്‌കൂളുകള്‍ക്ക് നൂറുമേനി വിജയം. ഇതില്‍ 27 സ്‌കൂളുകള്‍ സര്‍ക്കാര്‍ സ്‌കൂളുകളാണ്. എയ്ഡഡ് വിഭാഗത്തില്‍ 36 സ്‌കൂളുകളും അണ്‍ എയ്ഡഡ് വിഭാഗത്തില്‍ 13 സ്‌കൂളുകളും നൂറുമേനി വിജയം നേടി. പുനലൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ ഒമ്പത് സര്‍ക്കാര്‍ സ്‌കൂളുകളും 10 എയ്ഡഡ് സ്‌കൂളുകളും ഒരു അണ്‍ എയ്ഡഡ് സ്‌കൂളുകളും ഉള്‍പ്പടെ 20 സ്‌കൂളുകള്‍ക്കാണ് നൂറുമേനി വിജയം. പുനലൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ നൂറുമേനി നേടിയ 25 സ്‌കൂളുകളില്‍ എട്ടെണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും 16 എണ്ണം എയ്ഡഡ് സ്‌കൂളുകളും നാലെണ്ണം അണ്‍ എയ്ഡഡ് സ്‌കൂളുകളുമാണ്. കൊല്ലം വിദ്യാഭ്യാസ ജില്ലയില്‍ 10 സര്‍ക്കാര്‍ സ്‌കൂളുകളും 10 എയ്ഡഡ് സ്‌കൂളുകളും എട്ട് അണ്‍ എയ്ഡഡ് സ്‌കൂളുകളും ഉള്‍പ്പടെ 20 സ്‌കൂളുകള്‍ക്കാണ് നൂറുമേനി വിജയം. നൂറുമേനി നേടിയ സര്‍ക്കാര്‍ സ്‌കൂളുകള്‍, ബ്രാക്കറ്റില്‍ പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണം ക്രമത്തില്‍: പള്ളിമണ്‍ ഗവ.എച്ച്എസ്എസ്(116), തേവലക്കര ഗവ.മോഡല്‍ എച്ച്എസ്എസ്(108), അഞ്ചല്‍ ഈസ്റ്റ് ഗവ.വിഎച്ച്എസ്എസ്(97), കാരുകോണ്‍ ഗവ.എച്ച്എസ്എസ്(94), പെരുംകുളം ഗവ.പിവിഎച്ച്എസ്എസ്(91), തൊടിയൂര്‍ ഗവ.എച്ച്എസ്എസ്(86), കൊട്ടാരക്കര ഗവ.വിഎച്ച്എസ്ആന്റ് ബിഎച്ച്എസ്(81), പടിഞ്ഞാറെ കല്ലട ഗവ.എച്ച്എസ്എസ്(76), വെള്ളമണല്‍ ഗവ.എച്ച്എസ്എസ്(65), സദാനന്ദപുരം ഗവ.എച്ച്എസ്എസ്(58), ചെറിയഴീക്കല്‍ ഗവ.വിഎച്ച്എസ്എസ്(54), നെട്ടയം ഗവ.എച്ച്എസ്എസ്(51), അഴീക്കല്‍ ജിഎച്ച്എസ്(50), ചടയമംഗലം ജിഎംജിഎച്ച്എസ്എശ്(49), ഇടത്തറ മുഹമ്മദന്‍ ഗവ.എച്ച്എസ്എസ്(49), പെരിനാട് ഗവ.എച്ച്എസ്(45), അഷ്ടമുടി ഗവ.എച്ച്എസ്എസ്(43), പുത്തന്‍തുറ ജിഎഎല്എച്ച്എസ്(38), കുഴിത്തുറ ഗവ.എഫ്എച്ച്എസ്എസ്(37), ചെറിയഴീക്കല്‍ ജിഎച്ച്എസ്(35), തലച്ചിറ ജിഎച്ച്എസ്(32), കുളത്തൂപ്പുഴ ജിഎംആര്‍എസ്(30), വലിയകാവ് ഗവ.എച്ച്എസ്(16), പെരുംകുളം ഗവ.എച്ച്എസ്(19), കൊട്ടാരക്കര ഗവ.വിഎച്ച്എസ് ആന്റ് എച്ച്എസ് ഫോര്‍ ഗേള്‍സ്(15), കൂവക്കാട് ഗവ.എച്ച്എസ്(10). നൂറുമേനി നേടിയ എയ്ഡഡ് സ്‌കൂളുകള്‍: പുലമണ്‍ എംടിഎച്ച്എസ് ഫോര്‍ ഗേള്‍സ്(336), വാളകം എംടിഎച്ച്എസ്(203), വെണ്ടാര്‍ എസ്വിഎം മോഡല്‍ എച്ച്എസ്എസ് ആന്റ് വിഎച്ച്എസ്എസ്(183), ചാത്തന്നൂര്‍ എസ്എന്‍ ട്രസ്റ്റ് എച്ച്എസ്(161), പുനലൂര്‍ എന്‍എസ് വിഎച്ച്എസ്(142), ഓടനാവട്ടം കെആര്‍ജിപിഎംവിഎച്ച്എസ് ആന്റ് എച്ച്എസ്എസ്(131), കാഞ്ഞിരകോട് സെന്റ് മാര്‍ഗരറ്റ് ജിഎച്ച്എസ്(113), ആര്യങ്കാവ് സെന്റ് മേരീസ് എച്ച്എസ്(96), കോട്ടവട്ടം എച്ച്എസ്(85), നീണ്ടകര സെന്റ് ആഗ്നസ് ജിഎച്ച്എസ്(82), ഇരുമ്പനങ്ങാട് എഇപിഎംഎച്ച്എസ്എശ്(80), പുനലൂര്‍ ചെമ്മന്തൂര്‍ എച്ച്എസ്(78), നെടുവത്തൂര്‍ ഇവിഎച്ച്എസ്എസ്(70), വിളക്കുടി എംഎംഎച്ച്എശ്(68), കല്ലുവാതുക്കല്‍ പഞ്ചായത്ത് എച്ച്എസ്(61), ആവണീശ്വരം എപിപിഎംവിഎച്ച്എസ്(59), കുണ്ടറ എംടിഎച്ച്എസ്(59), ചൊവ്വള്ളൂര്‍ സെന്റ് ജോര്‍ജ് വിഎച്ച്എസ്എസ്(59), പടിഞ്ഞാറെ കല്ലട കെപിഎസ്പിഎംവിഎച്ച്എസ്എശ്(55), ഇടവട്ടം കെഎസ്എംവിഎച്ച്എസ്എസ്(53), അയണിവേലിക്കുളങ്ങര ജെഎഫ്‌കെഎംഎച്ച്എസ്(49), കടയ്‌ക്കോട് എസ്എന്‍ജിഎസ്എച്ച്എസ്(49), കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് എച്ച്എസ്(39), ഉമ്മന്നൂര്‍ സെന്റ് ജോണ്‍സ് വിഎച്ച്എസ്എസ്(32), അമ്പലത്തുംഭാഗം ജെജെഎച്ച്എസ്(31), എഴുകോണ്‍ വിഎസ്വിഎച്ച്എസ്എസ്(30), ഇടമുളയ്ക്കല്‍ ജെഎച്ച്എസ്(27), നടുക്കുന്ന് എച്ച്എസ്(26), ഉപ്പൂട് എംഎംഎച്ച്എസ്(25), നെടുമ്പാറ ടിസിഎന്‍എംഎച്ച്എസ്(24), തടിക്കാട് എകെഎംഎച്ച്എസ്(24), വിളക്കുപാറ എംഎച്ച്എസ്(23), കാഞ്ഞിരകോട് സെന്റ് ആന്റണീസ് എച്ച്എസ്എസ്(21), കുഴിക്കലിടവക എച്ച്എസ്(19), പേരയം എന്‍എസ്എസ്എച്ച്എസ്(16), കുമ്പളം സെന്റ് മൈക്കിള്‍സ് എച്ച്എസ്(10). അണ്‍ എയ്ഡഡ് സ്‌കൂളുകള്‍:  തൃപ്പലഴികം ലിറ്റില്‍ ഫഌവര്‍ എച്ച്എസ്(283), മുഖത്തല സെന്റ് ജൂഡ് എച്ച്എസ്(217), കൈതക്കുഴി നെഹ്‌റു മെമ്മോറിയല്‍ എച്ച്എസ്എസ്(118), കോവില്‍ത്തോട്ടം ലൂര്‍ദ് മാതാ ഇംഗ്ലീഷ് മീഡിയം എച്ച്എസ്എസ്(103), കൊല്ലം എംഇഎഇഎംഎച്ച്എസ്എസ്(85), പന്‍മന്‍ എംഇഎസ്ഇഎംഎച്ച്എസ്എസ്(50), അഞ്ചല്‍ ശബരിഗിരി എച്ച്എസ്എസ്(38), ചെറുപുഷ്പം എച്ച്എസ്(30), കാരുവേലില്‍ സെന്റ് ജോണ്‍സ് എച്ച്എസ്(18), കരിക്കകം എസ്ഡിഎഎച്ച്എസ്(15), കുണ്ടറ സെന്റ് മേരീസ് ഇഎംഎച്ച്എസ്(15), കണ്ണനല്ലൂര്‍ എംഇഎസ് ഇംഗ്ലീഷ് മീഡിയം എച്ച്എസ്(10).
Next Story

RELATED STORIES

Share it