7500 പാക്കറ്റ് ഹാന്‍സുമായി മൊത്തവ്യാപാരി പിടിയില്‍

തൃശൂര്‍: തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിരോധിത പുകയില ഉല്‍പന്നമായ ഹാന്‍സ് വിതരണം ചെയ്യുന്ന മൊത്തവ്യാപാരിയെ സിറ്റി പോലിസ് കമ്മീഷണര്‍ ജി എച്ച് യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈംബ്രാഞ്ച് സംഘവും ഒല്ലൂര്‍ പോലിസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. മലപ്പുറം വേങ്ങര സ്വദേശി ഞണ്ടുപറമ്പില്‍ ഇബ്രാഹീം (32) ആണ് പിടിയിലായത്. നിരവധി വര്‍ഷങ്ങളായി നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ആഡംബര കാറുകളില്‍ കടത്തുന്ന ആളാണ് ഇബ്രാഹീം.
തൃശൂര്‍ ജില്ലയില്‍ പല സ്ഥലങ്ങളിലും വിദ്യാര്‍ഥികള്‍ക്കും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും വിതരണം ചെയ്യുന്ന ആളുകള്‍ക്കും കടക്കാര്‍ക്കും തമിഴ്‌നാട്ടില്‍ നിന്ന് ആഡംബര കാറുകളില്‍ പ്രത്യേക അറകളില്‍ ഒളിപ്പിച്ചു കടത്തുകയാണ് ഇയാളുടെ പതിവ്.
പോലിസ് പിടിച്ചെടുത്ത നിരോധിത പുകയില ഉല്‍പന്നങ്ങള്‍ക്ക് വിപണിയില്‍ ഏകദേശം നാലു ലക്ഷത്തോളം രൂപ വില വരും.
സിറ്റി ക്രൈംബ്രാഞ്ച് എസിപി ബാബു കെ തോമസ്, ഒല്ലൂര്‍ സിഐ ബെന്നി ജേക്കബ്, സിറ്റി ക്രൈംബ്രാഞ്ച് അംഗങ്ങളായ എസ്‌ഐ ഗ്ലാഡ്സ്റ്റണ്‍, എഎസ്‌ഐമാരായ എന്‍ ജി സുവതകുമാര്‍, പി എം റാഫി, കെ ഗോപാലകൃഷ്ണന്‍, സിവില്‍ പോലിസ് ഓഫിസര്‍മാരായ ജീവന്‍ ടി വി, പഴനിസ്വാമി പി കെ, വിപിന്‍ദാസ് കെ ബി, ലിഗേഷ് എം എസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

RELATED STORIES

Share it
Top