Flash News

വിവാദ പ്രസംഗം: പി ജയരാജനെതിരെ കേസെടുക്കുന്ന കാര്യം പരിശോധിക്കും - ചെന്നിത്തല

വിവാദ പ്രസംഗം: പി ജയരാജനെതിരെ കേസെടുക്കുന്ന കാര്യം പരിശോധിക്കും - ചെന്നിത്തല
X
CHENNITHALA

കാഞ്ഞങ്ങാട്: തങ്ങള്‍ക്ക് നേരെ അക്രമമുണ്ടായാല്‍ കടം വീട്ടുമെന്ന സിപിഎം നേതാവ് പി ജയരാജന്റെ പ്രസംഗത്തിനെതിരെ കേസ് എടുക്കുന്നകാര്യം പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അരിയില്‍ ഷുക്കൂറിനേയും കതിരൂര്‍ മനോജിനേയും സിപിഎം ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നതിന് തെളിവാണ് ജയരാജന്റെ പ്രസംഗം. ജയരാജനെതിരെയുള്ള സിബിഐ അന്വേഷണം ശരിയായ ദിശയില്‍ ആണെന്നതിന് തെളിവാണ് ഇതെന്നും ചെന്നിത്തല പറഞ്ഞു.
ഇടതു മുന്നണിയിലെ അനൈക്യം സംസ്ഥാനത്ത് യുഡിഎഫിന്റെ ഭരണ തുടര്‍ച്ച ഉറപ്പാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നെടുമങ്ങാട് നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് ജയരാജന്‍ വിവാദ പ്രസംഗം നടത്തിയത്. തങ്ങള്‍ അക്രമം ആരംഭിക്കാറില്ലെന്നും തങ്ങളെ അക്രമിച്ചാല്‍ തിരിച്ചടിക്കുമെന്നുമായിരുന്നു ജയരാജന്‍ പറഞ്ഞത്. [related]
Next Story

RELATED STORIES

Share it