71.82 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളം വഴി ദുബയിലേക്ക് കടത്താന്‍ ശ്രമിച്ച 71.82 ലക്ഷം രൂപയുടെ വിദേശ കറന്‍സി ഡിആര്‍ഐ സംഘം പിടികൂടി. പുലര്‍ച്ചെ ഇന്‍ഡിഗോ വിമാനത്തില്‍ ദുബയിലേക്കു പോവാനായി എത്തിയ കോഴിക്കോട് താമരശ്ശേരി അടിവാരം കല്ലേപുള്ളിയില്‍ ജേസിലി(32)ല്‍ നിന്നാണ് കറന്‍സി പിടിച്ചത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് നിന്നെത്തിയ ഡിആര്‍ഐ സംഘം വിമാനത്താവളത്തത്തില്‍ വച്ച് ജേസലിനെ പരിശോധിക്കുകയായിരുന്നു. ഇയാളുടെ ബാഗേജിനകത്ത് പ്രത്യേക അറയ്ക്കുള്ളിലും പാന്റിന്റെ പോക്കറ്റിലും ശരീരത്തിലുമായിട്ടായിരുന്നു കറന്‍സി ഒളിപ്പിച്ചിരുന്നത്. യുഎസ് ഡോളര്‍, സൗദി റിയാല്‍, ഒമാന്‍ റിയാല്‍, ബഹ്‌റൈന്‍ ദിനാര്‍, യുഎഇ-ദിര്‍ഹം എന്നിവയാണ് ഇയാളില്‍ നിന്നു കണ്ടെടുത്തത്. ഇന്ത്യന്‍ വിപണിയില്‍ 71.82 ലക്ഷം രൂപയുടെ വില ലഭിക്കും.

RELATED STORIES

Share it
Top