71 കോടിയുടെ മയക്കുമരുന്നുമായി 10 പേര്‍ പിടിയില്‍ചെന്നൈ: തമിഴ്‌നാട്ടില്‍ നിര്‍മാണഫാക്ടറിയില്‍ റവന്യൂ ഇന്റലിജന്‍സ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ 71 കോടിയുടെ മയക്കുമരുന്ന് പിടികൂടി. 10 പേരെ അറസ്റ്റ് ചെയ്തു. റെഡ് ഹില്‍സിനടുത്തുള്ള നിര്‍മാണ ഫാക്ടറിയില്‍ നിന്നാണ്് വലിയ അളവില്‍ മെഥംഫിറ്റാമിന്‍ എന്ന മയക്കുമരുന്ന് കണ്ടെത്തിയതെന്ന് റവന്യൂ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സോപ്പുപൊടി നിര്‍മാണമെന്ന വ്യാജേനെയാണ് സംഘം മയക്കുമരുന്ന് നിര്‍മാണം നടത്തിയത്. മലേഷ്യന്‍ പൗരന്‍മാരടക്കമുള്ളവരാണ് അറസ്റ്റിലായത്. ഫാക്ടറിയുടെ ഒറ്റപ്പെട്ട സ്ഥലത്താണ് മയക്കുമരുന്ന് നിര്‍മിച്ചത്. സംഘത്തലവനടക്കമുള്ളവരാണ് അറസ്റ്റിലായത.്

RELATED STORIES

Share it
Top