വിറക് ശേഖരിക്കാന്‍ പോയ വീട്ടമ്മ അയല്‍വാസിയുടെ പുരയിടത്തില്‍ മരിച്ച നിലയില്‍

മൂലമറ്റം: വിറക് ശേഖരിക്കാന്‍ പോയ വീട്ടമ്മ അയല്‍വാസിയുടെ പുരയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുലമറ്റം അഞ്ചാനിമല ഭാഗത്ത് കാഞ്ഞിരംകുന്നേല്‍ പരേതനായ കുഞ്ഞപ്പന്റെ ഭാര്യ മാധവി(70)യെ ആണ് മരിച്ച നിലയില്‍ കണ്ടത്. ചൊവ്വാഴ്ച വൈകിട്ട് വിറക് ശേഖരിക്കാന്‍ അയല്‍വാസിയായ പുതിയ വീട്ടില്‍ രാജശേഖരന്റെ പുരയിടത്തില്‍ പോയ മാധവി തിരിച്ചെത്താതതിനാല്‍ മക്കളും സമീപവാസികളും അന്വേഷിച്ചപ്പോഴാണ് മാധവി വീണ് കിടക്കുന്നത് കണ്ടത്.ഉടന്‍ തന്നെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കാഞ്ഞാര്‍ എസ് ഐ സിനോദിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കാരം നടത്തി.മക്കള്‍ കാബി, സുമതി ഷാജി, സന്തോഷ്, രജനി

RELATED STORIES

Share it
Top