68.84 കോടിയുടെ പദ്ധതികള്‍ നടപ്പാക്കും: പി കെ ബിജു എംപി

വടക്കഞ്ചേരി: ഗ്രാമീണമേഖലയിലെ വികസനത്തിനായി ആലത്തൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തില്‍ 68. 84 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പി കെ ബിജു എംപി. ഇതില്‍ 2.03 കോടിരൂപയുടെ പദ്ധതികള്‍ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും, 66. 81 കോടിരൂപയുടെ പദ്ധതികള്‍ പിഎംജിഎസ്‌വൈ പദ്ധതിയിലുള്‍പ്പെടുത്തിയുമാണ് അനുവദിച്ചിട്ടുള്ളതെന്നും എംപി അറിയിച്ചു. പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് പുതുക്കോട് ഗ്രാമപ്പഞ്ചായത്തില്‍ നിര്‍മിച്ച പാട്ടോല മൃഗാശുപത്രി-തെക്കേക്കര റോഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു എംപി. ചടങ്ങില്‍ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ചാമുണ്ണി അധ്യക്ഷനായി. ആലത്തൂര്‍ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫിസര്‍ പദ്ധതിയുടെ റിപോര്‍ട്ടവതരിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി എ ഇസ്മയില്‍, ബ്ലോക്ക് സ്ഥിരംസമിതി അധ്യക്ഷ കെ സുലോചന, ബ്ലോക്ക് പഞ്ചായത്തംഗം രജിത മണികണ്ഠന്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ കെ സി ബിനു, വി എ നിലാവര്‍നീസ, എന്‍ വിജയന്‍ സംസാരിച്ചു.

RELATED STORIES

Share it
Top