66 വര്‍ഷത്തിനു ശേഷം ഗിന്നസ് റെക്കോഡുടമ നഖം വെട്ടി

പൂനെ: ലോകത്തിലെ ഏറ്റവും നീളമുള്ള നഖത്തിന്റെ ഉടമയെന്ന പേരില്‍ ഗിന്നസ് റെക്കോഡ് കരസ്ഥമാക്കിയ പൂനെ സ്വദേശി ശ്രീധര്‍ ചില്ലര്‍ 66 വര്‍ഷത്തിനു ശേഷം നഖം വെട്ടി. 82കാരനായ അദ്ദേഹത്തിന്റെ നഖങ്ങള്‍ക്ക് ആകെ 909.6 സെന്റീമീറ്റര്‍ നീളമുണ്ടായിരുന്നു.
1952ല്‍ തന്റെ 14ാം വയസ്സു മുതലാണ് ശ്രീധര്‍ നഖം വളര്‍ത്തല്‍ ആരംഭിച്ചത്. സ്‌കൂളില്‍ സുഹൃത്തുമായുള്ള വഴക്കിനിടെ ക്ലാസിലെ അധ്യാപികയുടെ നഖം പൊട്ടിപ്പോയതും അധ്യാപിക വഴക്കു പറഞ്ഞതുമാണു നഖം വളര്‍ത്തലിലേക്ക് എത്തിച്ചത്.
നീണ്ട നഖം പരിപാലിക്കുന്നതിന്റെ ബുദ്ധിമുട്ട് തനിക്ക് അറിയില്ലെന്നു പറഞ്ഞായിരുന്നു അധ്യാപിക വഴക്കുപറഞ്ഞത്.
അധ്യാപികയുടെ വെല്ലുവിളി ഏറ്റെടുത്ത അദ്ദേഹം ജീവിതകാലം മുഴുവന്‍ നഖം പരിപാലിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
2015ലാണു ലോകത്തിലെ ഏറ്റവും നീളമുള്ള നഖത്തിന്റെ ഉടമയെന്ന ഗിന്നസ് റെക്കോഡ് അദ്ദേഹം സ്വന്തമാക്കുന്നത്. വെട്ടിയ നഖം ന്യൂയോര്‍ക്കിലെ റീപ്ലേയ്‌സ് ബിലീവ് ഇറ്റ് ഓര്‍ നോട്ട് മ്യൂസിയത്തിലാണു പ്രദര്‍ശനത്തിനു വച്ചിരിക്കുന്നത്.

RELATED STORIES

Share it
Top