640 തെരുവുനായകളെ വന്ധ്യംകരിച്ചുകല്‍പ്പറ്റ: ജില്ലയില്‍ കഴിഞ്ഞ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ 640 തെരുവുനായകള്‍ക്ക് പ്രജനന നിയന്ത്രണ ശസ്ത്രക്രിയ നടത്തിയതായി മൃഗസംരക്ഷണവകുപ്പ് ജില്ലാ വികസന സമിതി യോഗത്തെ അറിയിച്ചു. തെരുവുനായ പ്രജനന നിയന്ത്രണം കുടംബശ്രീയെ ഏല്‍പ്പിക്കാനുള്ള ഉത്തരവ് ഇറങ്ങിയിട്ടുണ്ടെന്നും എന്നാല്‍, മാര്‍ഗരേഖയായിട്ടില്ലെന്നും കുടുംബശ്രീ അധികൃതര്‍ അറിയിച്ചു. നിലവിലുള്ള രീതി തുടരുന്നതാണ് ഉചിതമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അഭിപ്രായപ്പെട്ടു. 2017-18 പദ്ധതിയില്‍ ജില്ലാ പഞ്ചായത്ത് ഇതിനായി 15 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ടെന്നു വൈസ് പ്രസിഡന്റ് പി കെ അസ്മത്ത് പറഞ്ഞു. ആദിവാസി കോളനികളില്‍ കുട്ടികളും യുവാക്കളും മയക്കുമരുന്നിന് അടിമപ്പെടുന്നതു തടയാന്‍ കായിക വിനോദങ്ങള്‍ക്ക് സൗകര്യം ഒരുക്കുന്നതും ഇതിനായി ക്ലബ്ബുകള്‍ രൂപീകരിക്കുന്നതും ഉചിതമായിരിക്കുമെന്ന് സബ് കലക്ടര്‍ വി ആര്‍ പ്രേംകുമാര്‍ അറിയിച്ചു. എഡിഎം കെ എം രാജു, ഡെപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ സുഭദ്ര, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top