62ാം മൈല്‍ റോഡരികില്‍ മാലിന്യം വലിച്ചെറിയുന്നു

വണ്ടിപ്പെരിയാര്‍: റോഡരുകില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് മൂലം പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ദേശീയ പാതയോരത്ത് 62ാം മൈല്‍ പോളിടെക്‌നിക് കോളജിന് സമീപത്താണ് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്. കോഴി, മീന്‍ എന്നിവയുടെ അവശിഷ്ടങ്ങള്‍ നിക്ഷേപിച്ചത് മൂലം പ്രദേശമാകെ ദുര്‍ഗന്ധം പടര്‍ന്നിരിക്കുകയാണ്. സമീപത്തെ വ്യാപാര ശാലകളിലും ഹോട്ടലുകളിലും ഇത് ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു. ലക്ഷംവിട് കോളനിയില്‍ നിന്ന് ദേശീയ പാതയിലേക്ക് എത്തുന്ന പാലത്തിനു സമീപത്തും മാലിന്യം നിക്ഷേപിച്ചിട്ടുണ്ട്. രാത്രി കാലങ്ങളിലാണ് മാലിന്യം ഇവിടെ തള്ളപ്പെടുന്നത്. വളവിനോട് ചേര്‍ന്ന പ്രദേശമായതിനാല്‍ വാഹനങ്ങള്‍ കടന്നുപോവുമ്പോള്‍ കാല്‍നട യാത്രികര്‍ മാലിന്യത്തില്‍ ചവിട്ടേണ്ട അവസ്ഥയാണുള്ളത്. മാംസാവശിഷ്ടങ്ങള്‍ നായ്ക്കള്‍ കടിച്ചെടുത്ത് പല സ്ഥലങ്ങളിലായി ഉപേക്ഷിച്ച നിലയിലാണ്. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനായി വേസ്റ്റ് ബിന്‍ സ്ഥാപിക്കുവാന്‍ പഞ്ചായത്ത് അധികൃതര്‍ അടിയന്തിര നടപടി സ്വികരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേസമയം, മേഖലയിലെ ജനങ്ങള്‍ സാംക്രമിക രോഗഭീതിയിലുമായി. ബൈക്കും ബസ്സും കൂട്ടിയിടിച്ചു പരിക്ക്മറയൂര്‍: മൂന്നാര്‍- മറയൂര്‍ സംസ്ഥാന പാതയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. മാങ്കുളം സ്വദേശി രാജേഷിനെ വിദഗ്ധ ചികില്‍സയ്ക്കായി അടിമാലിയിലേക്ക് കൊണ്ടുപോയി. മൂന്നാറില്‍ നിന്ന് ഉടുമലൈയിലേക്ക് വന്ന സ്വകാര്യ ബസും മറയൂരില്‍ നിന്ന് മൂന്നാറിലേക്ക് പോയ ബൈക്കുമാണു കൂട്ടിയിടിച്ചത്.

RELATED STORIES

Share it
Top