60 സെന്റീമിറ്റര്‍ നീളമുള്ള ഹാര്‍പൂണ്‍ മുഖത്ത് തുളച്ചുകയറി: ഇസ്രയേലി പൗരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ജറുസലേം: സ്രാവുകളെ കൊല്ലാന്‍ ഉപയോഗിക്കുന്ന തോക്കില്‍ നിന്ന് 60 സെന്റീമിറ്റര്‍ നീളമുള്ള മൂര്‍ഛയേറിയ ഹാര്‍പൂണ്‍ മുഖത്ത് തുളച്ചുകയറിയ ഇസ്രയേലി പൗരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മുഖത്തിന്റെ ഒരു വശത്ത് പതിച്ച ഹാര്‍പൂണ്‍ ഇയാളുടെ വായയും നാവും തുളച്ച് മറുവശത്തെത്തിയിരുന്നു.ഒരു സെന്റീമീറ്റര്‍ കൂടി ആയുധം മുന്നോട്ടു പോയിരുന്നെങ്കില്‍ ഇയാളുടെ തലയിലും കണ്ണിനെയും മുറിവുണ്ടാകുമായിരുന്നു. ഇത് ജീവന്‍ അപകടത്തിലാക്കുകയും ചെയ്‌തേനെയെന്ന് ഹാര്‍പൂണ്‍ പുറത്തെടുത്ത ഡോക്ടര്‍ ഗസ്റ്റാവോ പ്രതികരിച്ചു. അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും പരിക്കേറ്റയാളുടെ പേര് മാത്രമേ വ്യക്തമായിട്ടുള്ളുവെന്നും പോലിസ് അറിയിച്ചു. 28കാരനായ നേതേനലാണ് രക്ഷപ്പെട്ടത്. ഇയാള്‍ കാറിലിരിക്കുമ്പോഴാണ് ഒരാള്‍ അടുത്ത് വന്ന് വെടിവച്ചതെന്നും പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top