60 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണാവകാശം

ന്യൂഡല്‍ഹി: അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി, ജെഎന്‍യു അടക്കം 60 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു സ്വയംഭരണാവകാശം നല്‍കുന്നതിനു യുജിസി അംഗീകാരം. ഇതോടെ ഈ സ്ഥാപനങ്ങള്‍ക്ക് യുജിസിയുടെ അനുമതി കൂടാതെ ബിരുദം നല്‍കുന്നതിനും കോഴ്‌സുകള്‍ ആരംഭിക്കുന്നതിനും വിദ്യാഭ്യാസപരവും ഭരണപരവുമായ തീരുമാനം എടുക്കുന്നതിനും സ്വാതന്ത്ര്യമുണ്ടാവും.
അലിഗഡ്, ജെഎന്‍യു എന്നിവയ്ക്ക് പുറമെ, ബനാറസ് ഹിന്ദു സര്‍വകലാശാല, ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി, ജാദവ്പൂര്‍ സര്‍വകലാശാല, പഞ്ചാബ് സര്‍വകലാശാല, ഉസ്മാനിയ സര്‍വകലാശാല, ജമ്മു സര്‍വകലാശാല, നാഷനല്‍ ലോ യൂനിവേഴ്‌സിറ്റി ഡല്‍ഹി, ഹോമി ബാബ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, മുംബൈയിലെ നര്‍സീ മോന്‍ജീ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്റ്റഡീസ്, പൂനെയിലെ സിംബയോസിസ് ഇന്റര്‍നാഷനല്‍, ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് സോഷ്യല്‍ സയന്‍സ് എന്നിവയും സ്വയംഭരണാവകാശം ലഭിച്ച സ്ഥാപനങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്.
പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനും പുതിയ പഠന വിഭാഗങ്ങള്‍ തുടങ്ങുന്നതിനും ഓഫ് കാംപസ് കേന്ദ്രങ്ങള്‍ തുറക്കുന്നതിനും റിസര്‍ച്ച് പാര്‍ക്കുകള്‍ ആരംഭിക്കക, വിദേശ പഠനവിഭാഗം തുടങ്ങുന്നതിനും വിദേശ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതിനും സ്വയം തീരുമാനമെടുക്കാനാവും.
Next Story

RELATED STORIES

Share it