6ാ മത് നോബിള്‍ മെഗാ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആവേശകരമായ സമാപനം

ദമ്മാം: നോബിള്‍ ബാഡ്മിന്റണ്‍ ക്ലബ്ബ് സംഘടിപ്പിച്ച 6ാമത് മെഗാ സിംഗിള്‍സ്, ഡബിള്‍സ് ടൂര്‍ണമെന്റ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രണ്ട് ദിവസങ്ങളിലായി നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ, ഇന്തോനേഷ്യ, പാകിസ്താന്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി പ്രീമിയര്‍ മുതല്‍ ഫ്‌ലൈറ്റ് 6, മാസ്‌റ്റേഴ്‌സ്, വെറ്ററന്‍സ് വിഭാഗങ്ങളില്‍ 500ലധികം കളിക്കാര്‍ മാറ്റുരച്ചു. ടൂര്‍ണമെന്റിന്റെ സുവനീര്‍ ഇറാം ഗ്രൂപ്പ് ഡയറക്ടര്‍ ബഷീര്‍ അഹമ്മദ് പ്രകാശനം ചെയ്തു. മേളയുടെ ഉദ്ഘാടനം നഖീല്‍ എക്‌സ്പ്രസ് റീജ്യനല്‍ ഓപറേഷന്‍ മാനേജര്‍ ഫക്രുല്‍ ഹസന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് ഡോ. ഹസന്‍ മുഹമ്മദ്, സെക്രട്ടറി ജോസഫ് ജോണ്‍, ട്രഷറര്‍ വിജയ് കുടിയിരിക്കല്‍ സന്നിഹിതരായിരുന്നു. വിജയികള്‍ക്കും റണ്ണറപ്പിനുമുള്ള ട്രോഫികള്‍ മുഹമ്മദ് അല്‍ തുവൈജിരി, കേണല്‍ ഫഹദ് അബ്ദുല്‍ അസീസ് അബ്ദുല്ല, കേണല്‍ ഫഹദ് സഊദ് ബിന്‍ അബ്ദുല്‍ അസീസ്, ഫഹദ് ഷംമരി, സഊദ് മുഹമ്മദ് അല്‍ ഹജ്രി, അയ്യൂബ് മുഹമ്മദ് (ഗോള്‍ഡന്‍ ആരോ) വിതരണം ചെയ്തു. ഷമീര്‍ കൊടിയത്തൂര്‍, ഹരി കൃഷ്ണന്‍, ജോര്‍ജ് പുത്തന്‍മഠം, നിഹാദ്, ഷറഫുദ്ദീന്‍ കാസിം, അനില്‍ മത്തായി, മണികണ്ഠന്‍, ജാഫര്‍ ഷാന്‍, മുനീബ്, വൈശാഖ് നേതൃത്വം നല്‍കി.വിജയികള്‍ വിന്നര്‍ റണ്ണറപ്പ് ക്രമത്തില്‍: സിംഗിള്‍സ് പ്രീമിയര്‍ (ജുനൈദ്ശിഹാബ് മുഹമ്മദ്), ചാമ്പ്യന്‍ഷിപ് (ലെഹാന്‍ഡ് റെയ്‌സ്‌നോമ്പിന്‍), ഫ്‌ലൈറ്റ് 1 (ഉസ്മാന്‍അബ്ദുല്‍ ഹമീദ്), ഫ്‌ലൈറ്റ് 2 (പാര്‍ടിക്ക്‌നൗഫല്‍), ഫ്‌ലൈറ്റ് 3 (നൗഷീര്‍ടോജി), ഫ്‌ലൈറ്റ് 4 (നെറ്റിസിയഷിഫാസ്), ഫ്‌ലൈറ്റ് 5 (കൃഷ്ണതിരുഷ്), ഫ്‌ലൈറ്റ് 6 എ (ഉമര്‍ അയ്യൂബ്മുഹമ്മദ് ഉഹൈദ്), ഫ്‌ലൈറ്റ് 6 ബി (കാല്‍വിന്‍എറിക്), ഫ്‌ലൈറ്റ് 6 സി (ഫ്രാന്‍സിസ് ആന്‍ഡ്രുമാര്‍ക്ക്), ഡബിള്‍സ് പ്രീമിയര്‍ (ഷാഹിംബിനീഷ്, ടോണി ജാവേദ്), ചാമ്പ്യന്‍ഷിപ് എ (രമേശ് എകിരണ്‍ലാല്‍, നൗഫല്‍സാജിദ്), ചാമ്പ്യന്‍ഷിപ് ബി (അസ്ലംസക്കീര്‍, വേണുതിലകന്‍), വെറ്ററന്‍സ് എ (ആന്റണിജൂലിയസ്, മുഹമ്മദ് അസ്ലംമഖ്ബൂല്‍), വെറ്ററന്‍സ് ബി  (സിബിസൈനുദ്ദീന്‍, ഹസന്‍ മുഹമ്മദ്ബിജു മാത്യു), മാസ്‌റ്റേഴ്‌സ് എ (ബിനീഷ്‌റിയാസ്, ഫഹദ്മന്‍സൂര്‍),  മാസ്‌റ്റേഴ്‌സ് ബി (അഷ്‌ക്കര്‍ അലിസിബ്ഗത്തുല്ല ഖാന്‍, ഉമ്മര്‍ജെയ്‌സല്‍), ഫ്‌ലൈറ്റ് 1 (ഷിബു ശിവദാസന്‍ഷാഹിദ്, നിക്കി ബാബുനൗഫല്‍ നാസര്‍), ഫ്‌ലൈറ്റ് 2 (കാലത്അന്‍സാരി, മണികണ്ഠന്‍ഹസീം), ഫ്‌ലൈറ്റ് 3 (റഫ്‌സല്‍നവാസ്, തിരുഷ്‌വസീം) ഫ്‌ലൈറ്റ് 4 (ക്ലെറിക്ക് ജോണ്‍ഫ്രാന്‍സിസ് ആന്‍ഡ്രുവ്, ലിയോ ഹിനഫെര്‍ണാര്‍ഡോ സിബിയാന്‍), ഫ്‌ലൈറ്റ് 5 എ (അഷ്‌കര്‍ അലിസിബ്ഗത്തുല്ല ഖാന്‍, അനൂപ്അരുണ്‍ എഡ്വിന്‍), ഫ്‌ലൈറ്റ് 5 ബി (ആനന്ദ് ശര്‍മറിയാസ്, ജുനെറ്റ്മിക), ഫ്‌ലൈറ്റ് 6 എ (ബാലമണി വേരുമാന്‍, അഹമ്മദ് അല്‍ സദഉമര്‍), ഫ്‌ലൈറ്റ് 6 ബി (ലൈസന്‍ജോബിന്‍, ശുബ്‌നൂര്‍), ഫ്‌ലൈറ്റ് 6 സി (ജോസിലിറ്റോക്രിസ്റ്റഫര്‍, റിക്കോഡിജി).

RELATED STORIES

Share it
Top