59 തസ്തികകളില്‍ പിഎസ്‌സി വിജ്ഞാപനം

പിഎസ്‌സി 59 തസ്തികകളിലേക്ക് വിജ്ഞാപനം വരുന്നു. ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം) വിഭാഗത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍ ന്യൂറോ സര്‍ജറി, സീനിയര്‍ ലക്ചറര്‍ ഇന്‍ ഫാര്‍മസി, കോളജ് വിദ്യാഭ്യാസ വകുപ്പില്‍ ലക്ചറര്‍ ഇന്‍ ജേണലിസം, ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിനില്‍ സ്‌പെഷ്യലിസ്റ്റ് (മാനസികം), ലാന്‍ഡ് യൂസ് ബോര്‍ഡില്‍ അഗ്രോണോമിസ്റ്റ്, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ ജിയോളജി, സോഷ്യോളജി (ബധിരര്‍ക്കുള്ള സ്‌പെഷ്യല്‍ സ്‌കൂള്‍). ഗ്രാമവികസന വകുപ്പില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി (തസ്തികമാറ്റം), കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറിയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്റ്റര്‍ (ഫിറ്റര്‍, ഡീസല്‍ മെക്കാനിക്ക്, ടൂള്‍ ആന്റ് ഡൈ മേക്കിങ്), പട്ടികജാതി വികസന വകുപ്പില്‍ ട്രെയിനിങ് ഇന്‍സ്ട്രക്റ്റര്‍ (എംഎംവി, സര്‍വേയര്‍), ആരോഗ്യവകുപ്പില്‍ റീഹാബിലിറ്റേഷന്‍ ടെക്‌നീഷ്യന്‍ ഗ്രേഡ്-2, സ്റ്റേറ്റ് കോ-ഓപറേറ്റീവ് ബാങ്കില്‍ ലോ ഓഫിസര്‍ (ജനറല്‍ കാറ്റഗറി, സൊസൈറ്റി കാറ്റഗറി), സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡില്‍ അസിസ്റ്റന്റ് ഗ്രേഡ്-2 (നേരിട്ടും തസ്തികമാറ്റം വഴിയും). ജനറല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം) വിഭാഗത്തില്‍ എറണാകുളം ജില്ലയില്‍ എന്‍സിസി ഡയറക്ടറേറ്റില്‍ എയ്‌റോമോഡലിങ് ഇന്‍സ്ട്രക്റ്റര്‍ കം സ്റ്റോര്‍കീപ്പര്‍ (തസ്തികമാറ്റം), ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ വനംവകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ (നേരിട്ടും തസ്തികമാറ്റം വഴിയും), തൃശൂര്‍, ഇടുക്കി ജില്ലകളില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ ട്രേഡ്‌സ്മാന്‍ (ഇലക്ട്രിക്കല്‍), കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്‌ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം- തസ്തികമാറ്റം വഴി). സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം) വിഭാഗത്തില്‍ ക്ഷീരവികസന വകുപ്പില്‍ സീനിയര്‍ സൂപ്രണ്ട്, ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ് (എസ്ടി), ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസസില്‍ സ്റ്റേഷന്‍ ഓഫിസര്‍ (എസ്‌സി/എസ്ടി), വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്റ്റര്‍- വയര്‍മാന്‍, എംആര്‍ ആന്റ് എസി മെക്കാനിക്ക് (കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് അപ്ലയന്‍സസ്), കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, ഡെസ്‌ക്‌ടോപ്പ് പബ്ലിഷിങ് ഓപറേറ്റര്‍, കംപ്യൂട്ടര്‍ ഓപറേറ്റര്‍ ആന്റ് പ്രോഗ്രാമിങ് അസിസ്റ്റന്റ് തസ്തികളിലും സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം) വിഭാഗത്തില്‍ തിരുവനന്തപുരം ജില്ലയില്‍ സൈനിക ക്ഷേമവകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്‌സ് (വിമുക്തഭടന്‍മാര്‍- എസ്ടി) തസ്തികയിലും വിജ്ഞാപനം ഇറക്കാനും തീരുമാനമായി. എന്‍സിഎ നിയമനം (സംസ്ഥാനതലം) വിഭാഗത്തില്‍ എട്ടു തസ്തികകളിലും ജില്ലാതലത്തില്‍ 11 തസ്തികകളിലും വിജ്ഞാപനം പ്രസിദ്ധീകരിക്കും.
Next Story

RELATED STORIES

Share it