540 കുപ്പി വിദേശമദ്യവുമായി യുവാവ് അറസ്റ്റില്‍മാഹി: കേരളത്തിലേക്ക് കടത്തുകയായിരുന്ന 540 കുപ്പി വിദേശമദ്യം മാഹി പോലിസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടര്‍ന്ന് മാഹി അതിര്‍ത്തിയായ പാറാലില്‍ സി ഐ. ഷണ്‍മുഖവും സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ റോഷിതും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് മദ്യം പിടികൂടിയത്. പള്ളൂരില്‍നിന്ന് കാസര്‍ക്കോട്ടേക്ക് കെ എല്‍ 60 ഇ 2999 നമ്പര്‍ ഷിഫ്റ്റ് കാറില്‍ കടത്തുകയായിരുന്ന 540 കുപ്പി മദ്യമാണ് പിടികൂടിയത്. 30 കെയ്‌സുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബിജുവിനെ പോലിസ് അറസ്റ്റ് ചെയ്തു. കാറിലുണ്ടായിരുന്ന സജീവന്‍ എന്നയാള്‍ ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. പിടികൂടിയ മദ്യം മാഹി കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാ ന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top