52 ഇന്ത്യന്‍ മല്‍സ്യബന്ധന തൊഴിലാളികള്‍ അറസ്റ്റില്‍

കറാച്ചി: സമുദ്രാതിര്‍ത്തി ലംഘിച്ചതായി ആരോപിച്ച് 52 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികളെ പാകിസ്താന്‍ തീര സുരക്ഷാസേന അറസ്റ്റ് ചെയ്തു. മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റിയതായി പാകിസ്താന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കറാച്ചിയിലെ മാലിര്‍ ജയിലിലാണ് മല്‍സ്യത്തൊഴിലാളികളെ റിമാന്‍ഡ് ചെയ്തത്. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അറസ്റ്റ്. എട്ടു മീന്‍പിടിത്ത വള്ളങ്ങളും പാകിസ്താന്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  ഗുജറാത്ത് തീരക്കടലില്‍ മീന്‍ പിടിക്കവേയായിരുന്നു പാകിസ്താന്‍ തീര സുരക്ഷാസേന ഇവരെ കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച ഇവരെ കറാച്ചി ഹാര്‍ബര്‍ പോലിസിന് കൈമാറി.

RELATED STORIES

Share it
Top