Flash News

51 ദിവസത്തിനിടെ അതിജീവിച്ചത് 6 ഹൃദയാഘാതങ്ങള്‍;അത്ഭുത ശിശു ജീവിതത്തിലേക്ക് തിരിച്ചുവരുന്നു

51 ദിവസത്തിനിടെ അതിജീവിച്ചത് 6 ഹൃദയാഘാതങ്ങള്‍;അത്ഭുത ശിശു ജീവിതത്തിലേക്ക് തിരിച്ചുവരുന്നു
X


മുംബൈ: നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞ് 51 ദിവസത്തിനിടെ അതിജീവിച്ചത് 6 ഹൃദയാഘാതങ്ങള്‍.ഒടുവില്‍ മരണത്തിന്റെ വക്കില്‍ നിന്ന് ജീവിതത്തിലേക്ക് അത്ഭുതകരമായ തിരിച്ചുവരവ്. മുംബൈ കല്ല്യാണ്‍ സ്വദേശികളായ വിനോദിന്റെയും വിശാഖിന്റെയും നാല് മാസം പ്രായമായ മകള്‍ വിദിഷയാണ് ജീവിതത്തിലേക്ക് അത്ഭുകരമായ തിരിച്ചുവരവ് നടത്തിയത്.
ജന്മനാലുള്ള ഹൃദയത്തിന്റെ തകരാറ് പരിഹരിച്ച് ഹൃദയം സാധാരണ നിലയിലാക്കാനുള്ള ശസ്ത്രക്രിയക്ക് ശേഷമാണ് കുഞ്ഞിന് ആറ് തവണ ഹൃദയാഘാതമുണ്ടായത്. ഒടുവില്‍ രണ്ട് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയെയും ആറ് ഹൃദയാഘാതങ്ങളെയും അതിജീവിച്ച് 151 ദിവസത്തെ ഐസിയു വാസത്തിന് ശേഷം കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവന്നു.
ഒന്നരമാസം പ്രായമുള്ളപ്പോള്‍ കുഞ്ഞ് ഛര്‍ദ്ദിച്ച് അബോധാവസ്ഥയിലാവുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ ഹൃദയത്തിലേക്കുള്ള ഞരമ്പുകള്‍ സ്ഥാനം മാറി കിടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് മാര്‍ച്ച് 14ന് മുംബൈ ബിജെ വാഡിയ ആശുപത്രിയിലെ ഡോക്ടര്‍ ബിശ്വ പാണ്ഡയുടെ നേതൃത്വത്തില്‍ 12 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ഹൃദയത്തിനുള്ള തകരാര്‍ പരിഹരിക്കുകയും ചെയ്തു.
ശസ്ത്രക്രിയയിലൂടെ ഹൃദയം സാധാരണ നിലയിലായെങ്കിലും ശ്വാസകോശം പുതിയ മാറ്റവുമായി പൊരുത്തപ്പെട്ടില്ല. ഇതുമൂലം രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയുകയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് കൂടുകയും ചെയ്തു. ഇതേതുടര്‍ന്ന് ഹൃദയശസ്ത്രക്രിയക്ക് ശേഷം കുഞ്ഞ് 51 ദിവസം പ്രത്യേക വെന്റിലേറ്ററിലായിരുന്നു. ഇതിനിടെയാണ് വേണ്ടത്ര ഓക്‌സിജന്‍ ലഭിക്കാത്തതുമൂലം ആറു തവണ കുഞ്ഞിന് ഹൃദയാഘാതമുണ്ടായത്.
നവജാത ശിശുക്കളിലുണ്ടാകുന്ന ഇത്തരം തകരാറുകള്‍ ജനിച്ച ഉടന്‍ തന്നെ ശസ്ത്രക്രിയയിലൂടെ പരിഹരിക്കണമെന്നും അല്ലാത്തപക്ഷം വിദിഷക്ക് സംഭവിച്ചതുപോലുള്ള പ്രശ്‌നങ്ങളുണ്ടാകുമെന്നും അദ്ദേഹം ഡോക്ടര്‍മാര്‍ പറഞ്ഞു.എല്ലാവെല്ലുവിളികളും അതിജീവിച്ച വിദിഷ രണ്ട് ദിവസത്തിനകം ആശുപത്രി വിടുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it