500 രൂപയുടെ പുത്തന്‍ നാണയം സ്‌കൂള്‍ അധ്യാപകന്മഞ്ചേരി: 500 രൂപയുടെ പുതിയ നാണയവുമായി സാമൂഹികശാസ്ത്രാധ്യാപകന്‍. മലപ്പുറം ജില്ലയിലെ തൃപ്പനച്ചി എയുപിഎസ് അധ്യാപകന്‍ എം സി അബ്ദുല്‍ അലിക്കാണ് കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്കില്‍ നിന്നു തപാ ല്‍ വഴി നാണയം ലഭിച്ചത്. രാജ്യത്ത് ആദ്യമായാണ് 500 രൂപയുടെ നാണയം പുറത്തിറക്കുന്നത്. 2015ലെ ഇന്തോ-ആഫ്രിക്ക ന്‍ ഫോറം സമ്മിറ്റിന്റെ ഭാഗമായാണ് നാണയം ഇറക്കിയിട്ടുള്ളത്. എത്യോപ്യ, നൈജീരിയ തുടങ്ങിയ 41 രാജ്യങ്ങളാണ് സമ്മിറ്റില്‍ പങ്കെടുത്തിരുന്നത്. മുന്‍കൂട്ടി ബുക്ക് ചെയ്തവര്‍ക്കാണ് നാണയം ലഭിച്ചത്. 3,125 രൂപയായിരുന്നു ബുക്കിങ് തുക. ബുക്ക് ചെയ്ത് ആറുമാസത്തിനു ശേഷമാണ് അബ്ദുല്‍ അലിക്ക് നാണയം ലഭിച്ചത്.

RELATED STORIES

Share it
Top