500 രൂപയുടെ കള്ളനോട്ട് : മുഖ്യപ്രതിക്കായി അന്വേഷണം ഊര്‍ജിതംവണ്ടിപ്പെരിയാര്‍: അഞ്ഞൂറു രൂപയുടെ കള്ളനോട്ട് പിടിച്ച കേസില്‍ പ്രധാന പ്രതിയായ തമിഴ്‌നാട് മധുര സ്വദേശി രാജുഭായി എന്ന അന്‍പിനു വേണ്ടിയുള്ള അന്വേഷണം പോലിസ് ഊര്‍ജിതമാക്കി.ബാംഗ്ലൂരില്‍ നിന്നുമാണ് വ്യാജനോട്ട് ലഭിച്ചതെന്നാണ് പോലിസിന് ഒടുവില്‍ ലഭിച്ച സൂചന. രാജുഭായിയെ പിടികൂടാന്‍ കഴിഞ്ഞാല്‍ മാത്രമെ വ്യാജ നോട്ടിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയു. തമിഴ്‌നാട്ടില്‍ നിന്നും ഇയാള്‍ കടന്നതായും സംശയിക്കുന്നു. രാജു ഭായിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പോലിസ് പുറത്തു വിട്ടിട്ടില്ല. ഉടന്‍ കസ്റ്റഡിയിലാവുമെന്നു തന്നെയാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. റിമാന്‍ഡില്‍ കഴിയുന്ന ദമ്പതികളില്‍ ജോജോയെ ചോദ്യം ചെയ്തപ്പോള്‍ പണം നല്‍കിയ ഷണ്‍മുഖ സുന്ദറിന്റെ ചിത്രം  ഇയാളുടെ ഫോണില്‍ നിന്നും പോലിസിന് ലഭിച്ചതാണ് കേസില്‍ നിര്‍ണായകമായത്. രാജു ഭായിയുമായി ഷണ്‍മുഖ സുന്ദറിന് ഇരുപത് വര്‍ഷത്തെ  ബന്ധമാണ് ഉള്ളത്.  ഇതുവരെ കേസില്‍ അറസ്റ്റു ചെയ്യപ്പെട്ടത് നാലു പേരാണ്. ഇവരെല്ലാം റിമാന്റിലാണ്. അനുപമയെ കോട്ടയം വനിതാ ജയില ില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റി. അന്തര്‍ സംസ്ഥാന ബന്ധവും ലക്ഷങ്ങളുടെ വ്യാജ നോട്ട് ഇടപാടും ആയതിനാലാണ് പ്രതികള്‍ക്കെതിരെ യു.എ. പി. എ. ചുമത്തിയിരിക്കുന്നത്. ജില്ലാ പേ ാലിസ് മേധാവിയുടെ നിരീക്ഷണത്തില്‍ പ്രത്യേക സ്‌ക്വാഡാണ് കേസ് അന്വേഷിക്കുന്നത്. മികച്ച ഉദ്യോഗസ്ഥരാണ് കേസന്വേഷണ സംഘത്തിലുള്ളത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഈട്ടിത്തടി മോഷണം നടത്തിയ പ്രതികളെ പിടികൂടിയ വണ്ടിപ്പെരിയാര്‍ എസ്.ഐ., കുമളി ചെക്ക് പോസ്റ്റ് വഴി വെടിമരുന്നുകള്‍ കടത്തിയ കേസിലെ പ്രതികളെ പിടികൂടിയ കുമളി എസ്.ഐ., രാജാക്കാട് കേസ് അന്വേഷിക്കുന്ന എസ്.ഐ. എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.ഉന്നത സങ്കേതിക വിദ്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന നോട്ട് ആയതിനാല്‍ രാജ്യാന്തര ബന്ധവും പോലിസ് അന്വേഷിക്കുന്നുണ്ട്.

RELATED STORIES

Share it
Top